വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡിൽ ഒന്നാം സമ്മാനം

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ (NEEEA-2022) വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് നൂതന ഊർജ്ജ സംഭരണ ​​സംവിധാനമായ ലിഥിയം സൂപ്പർകാപ്പറ്ററിയുടെ വികസനത്തിന് ഒന്നാം സമ്മാനം ലഭിച്ചു. 

Vikram Sarabhai Space Center wins first prize at National Energy Efficiency Innovation Award

ദില്ലി: നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ (NEEEA-2022) വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് നൂതന ഊർജ്ജ സംഭരണ ​​സംവിധാനമായ ലിഥിയം സൂപ്പർകാപ്പറ്ററിയുടെ വികസനത്തിന് ഒന്നാം സമ്മാനം ലഭിച്ചു. 2022 ഡിസംബർ 14 ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു സമ്മാനം നൽകി. 

വിക്രം സാരാഭായ് സ്‌പേസ് സെന്ററിനെ പ്രതിനിധീകരിച്ച് വിഎസ്എസ്‌സി ഡെപ്യൂട്ടി ഡയറക്ടർ ഡോ എസ് എ ഇളങ്കോവൻ പുരസ്‌കാരം ഏറ്റുവാങ്ങി. VSSC വികസിപ്പിച്ച മറ്റൊരു ഊർജ്ജ സംഭരണ ​​ഉപകരണമായ ‘Supercapacitors for Space Transportation’ എന്ന വിഭാഗത്തിൽ ടീം മൂന്നാം സമ്മാനവും നേടി. ബാറ്ററികൾ, പ്രത്യേകിച്ച് ലിഥിയം അധിഷ്ഠിത റീചാർജ് ചെയ്യാവുന്ന സെല്ലുകൾ, ഉയർന്ന ഊർജ്ജ സാന്ദ്രത വാഗ്ദാനം ചെയ്യുന്നുവെങ്കിലും, മന്ദഗതിയിലുള്ള ഫാരഡായിക് റിയാക്ഷൻ കാരണം, കാര്യക്ഷത കുറവാണ്. അതുപോലെ പരമ്പരാഗത സൂപ്പർകപ്പാസിറ്ററുകൾ ഉയർന്ന പവർ ഡെൻസിറ്റിയും ദൈർഘ്യമേറിയ സൈക്കിൾ ലൈഫും വാഗ്ദാനം ചെയ്യുന്നു, എന്നാൽ ആവശ്യത്തിന് ഊർജ്ജ സംഭരണം സാധ്യമല്ല. 

Read more: പെണ്‍ പാമ്പുകള്‍ക്കും ലൈംഗികാവയവമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

വിഎസ്‌എസ്‌സി വികസിപ്പിച്ച നൂതന ഉൽപ്പന്നമായ ലിഥിയം സൂപ്പർകാപ്പറ്ററി, ആന്തരിക ഹൈബ്രിഡൈസേഷനിലൂടെ ഒരൊറ്റ സിസ്റ്റത്തിൽ സുസ്ഥിര ഊർജവും പവറും നൽകുന്നതിന് ലിഥിയം ബാറ്ററിയുടെയും സൂപ്പർ കപ്പാസിറ്ററുകളുടെയും പ്രയോജനം ഒരുമിപ്പിക്കുന്നു . ബഹിരാകാശ സംവിധാനങ്ങൾക്കും വാണിജ്യ ആപ്ലിക്കേഷനുകൾക്കുമായി തുടർച്ചയായ ആവർത്തിച്ചുള്ള പ്രവർത്തനങ്ങൾക്ക് വിധേയമാകാൻ ഈ ചെലവ് കുറഞ്ഞ സംവിധാനത്തിന് കഴിയും. PSLV C52 ദൗത്യത്തിൽ സൂപ്പർകാപ്പറ്ററി സംവിധാനം ഒരു പിഗ്ഗിബാക്ക് മോഡായി വിജയകരമായി പരീക്ഷിച്ചു.  സൂപ്പർ കപ്പാറ്ററി പോലെയുള്ള ഹൈബ്രിഡ് സംവിധാനങ്ങൾ ഉയർന്ന ഊർജ്ജ കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios