14000ത്തിലേറെ സാറ്റ്‌ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍; ബഹിരാകാശത്ത് ആശങ്കയുടെ ട്രാഫിക് ജാം
120 ദശലക്ഷം കഷണം ബഹിരാകാശ അവശിഷ്ടങ്ങളാണ് ലോ എർത്ത് ഓർബിറ്റില്‍ നൂല്‍ പൊട്ടിയ പട്ടംപോലെ ചുറ്റിക്കറങ്ങുന്നത്
തിരുവനന്തപുരം: ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എർത്ത് ഓർബിറ്റ് അപകടകരമായ ട്രാഫിക്കില്‍ എന്ന് റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ 3,500 സാറ്റ്‌ലൈറ്റുകള്‍ സഹിതം 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും ചിന്നിച്ചിതറിയ 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എർത്ത് ഓർബിറ്റില്‍ ചുറ്റിക്കറങ്ങുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എർത്ത് ഓർബിറ്റ്.
സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് തടസമായി മാറിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലെ ട്രാഫിക്. 14,000ത്തിലധികം കൃത്രിമ ഉപഗ്രഹങ്ങളും അനേക ലക്ഷം കഷണം ബഹിരാകാശ അവശിഷ്ടങ്ങളും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുന്‍കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ചിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്‌ലൈറ്റുകള്‍ക്ക് പോലും കനത്ത ഭീഷണിയാണ്. ലോ എര്‍ത്ത് ലോ എർത്ത് ഓർബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്.
ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികൾ ഒഴിവാക്കാൻ സാറ്റ്‌ലൈറ്റ് ഓപ്പറേറ്റർമാർക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്‍ക്കുമിടയില്‍ വിവരങ്ങൾ പങ്കിടുന്നത് അനിവാര്യമാണ് എന്നാണ് യുഎന്‍ കമ്മിറ്റി പറയുന്നത്. ആഗോള ആശയവിനിമയത്തിനും നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിന്‍റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്‍ നിരീക്ഷിക്കുന്നു. എന്നിരുന്നാലും എല്ലാ സാറ്റ്‌ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം