Moon : ടണ്‍ കണക്കിന് ബഹിരാകാശ മാലിന്യമായി റോക്കറ്റ്, ചന്ദ്രനില്‍ 20 മീറ്റര്‍ വരെ ദ്വാരമുണ്ടാക്കാന്‍ സാധ്യത
ചന്ദ്രന്‍ ഏകദേശം മൂന്ന് ടണ്‍ ബഹിരാകാശ മാലിന്യത്താല്‍ ചുറ്റപ്പെടാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് നിരവധി ഗര്‍ത്തം ഉണ്ടാക്കുമെന്നാണ് സൂചനകള്‍.
ചന്ദ്രന്‍ (Moon) ഏകദേശം മൂന്ന് ടണ്‍ ബഹിരാകാശ മാലിന്യത്താല്‍ (Three tons of space debris) ചുറ്റപ്പെടാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് നിരവധി ഗര്‍ത്തം ഉണ്ടാക്കുമെന്നാണ് സൂചനകള്‍. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് ചൈന (China) വിക്ഷേപിച്ച ഭീമന്‍ റോക്കറ്റാണ് (Giant rocket) പ്രശ്‌നക്കാരന്‍. ഇത് ബഹിരാകാശത്തിലൂടെ ക്രമരഹിതമായി സഞ്ചരിക്കുകയാണ്. ഇതു ചന്ദ്രനിലേക്കാണ് ഇടിച്ചിറങ്ങാന്‍ പോകുന്നത്. ഉപഗ്രഹ ചിത്രങ്ങളിലൂടെ ഈ ആഘാതം സ്ഥിരീകരിക്കാന്‍ ആഴ്ചകള്‍ ചിലപ്പോള്‍ മാസങ്ങള്‍ പോലും എടുത്തേക്കാം. എന്നാല്‍ ഇത് തങ്ങളുടേതാണെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
അത് ആരുടേതായാലും ശരി, വസ്തു 33 അടി മുതല്‍ 66 അടി വരെ (10 മുതല്‍ 20 മീറ്റര്‍ വരെ) കുറുകെ ഒരു ദ്വാരമുണ്ടാക്കുകയും തരിശായ പ്രതലത്തിലൂടെ നൂറുകണക്കിന് മൈലുകള്‍ (കിലോമീറ്റര്‍) ചന്ദ്രനില്‍ പൊടി ഉയര്‍ത്തുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. താഴ്ന്ന ഭ്രമണപഥത്തിലുള്ള ബഹിരാകാശ അവശിഷ്ടങ്ങള്‍ ട്രാക്കുചെയ്യുന്നത് താരതമ്യേന എളുപ്പമാണ്. ബഹിരാകാശത്തേക്ക് കൂടുതല്‍ ആഴത്തില്‍ വിക്ഷേപിക്കുന്ന വസ്തുക്കള്‍ ഒന്നും ചന്ദ്രനെ ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ മറിച്ച് സ്ഥിതി ഗുരുതരമാക്കുമെന്ന് ഛിന്നഗ്രഹ ട്രാക്കര്‍ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങാനൊരുങ്ങുന്ന അജ്ഞാതവസ്തു സ്‌പേസ് എക്‌സ് റോക്കറ്റിന്റേതാണെന്നായിരുന്നു ആദ്യ വിശകലനം.
നാസയ്ക്കായി 2015-ല്‍ ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണശാല വിക്ഷേപിച്ചതില്‍ നിന്ന് 'മിസ്റ്ററി' ഒബ്ജക്റ്റ് സ്പേസ് എക്സ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ മുകളിലെ ഘട്ടമല്ലെന്ന് പറഞ്ഞുകൊണ്ട് അവര്‍ തന്നെ ഇപ്പോള്‍ രംഗത്തുവന്നു. 2014-ല്‍ ചന്ദ്രനിലേക്കും തിരിച്ചും പരീക്ഷണ സാമ്പിള്‍ ക്യാപ്സ്യൂള്‍ അയച്ച ചൈനീസ് റോക്കറ്റിന്റെ മൂന്നാം ഘട്ടമാണിതെന്നാണ് ഇപ്പോഴത്തെ അനുമാനം. എന്നാല്‍ മുകളിലെ ഘട്ടം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമര്‍ന്നതായി ചൈനീസ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സമാനമായ രണ്ട് ചൈനീസ് ദൗത്യങ്ങള്‍ ഉണ്ടായിരുന്നു - പരീക്ഷണ പറക്കലും 2020-ലെ ചാന്ദ്ര സാമ്പിള്‍ റിട്ടേണ്‍ മിഷനും - ഇവ രണ്ടും കൂടിച്ചേരുന്നതായി യുഎസ് നിരീക്ഷകര്‍ വിശ്വസിക്കുന്നു.
ബഹിരാകാശത്ത് ആ കുരുത്തക്കേട് റഷ്യ കാണിച്ചാല്‍, തന്‍റെ കമ്പനി രക്ഷിക്കുമെന്ന് ഇലോണ്‍ മസ്ക്
റഷ്യ അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഭൂമിയിലേക്ക് വീഴ്ത്താന്‍ തീരുമാനിച്ചാല്‍ തന്റെ കമ്പനിയായ സ്പേസ് എക്സിന് നിലയത്തെ (ഐഎസ്എസ്) സംരക്ഷിക്കാന്‍ കഴിയുമെന്ന് എലോണ്‍ മസ്‌ക്. ഐഎസ്എസിലെ പവര്‍, കംപ്യൂട്ടേഷണല്‍ സിസ്റ്റത്തിന്റെ ഉത്തരവാദിത്തം യുഎസിനാണെങ്കില്‍, ഐഎസ്എസിനെ അതിന്റെ ഭ്രമണപഥത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം റഷ്യക്കാണ്.
ബഹിരാകാശ നിലയം തകര്‍ക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ സ്പേസ് എക്സ് ബഹിരാകാശ നിലയത്തെ സംരക്ഷിക്കുമെന്നാണ് ലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിയിലേക്ക് വീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് തന്റെ കമ്പനിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയം സംരക്ഷിക്കാന്‍ കഴിയുമെന്ന് ലോകത്തിലെ ഏറ്റവും ധനികനും സ്പേസ് എക്സിന്റെ സിഇഒ-സ്ഥാപകനുമായ എലോണ്‍ മസ്‌ക് പറഞ്ഞു.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒരു രാജ്യത്തെ ഒറ്റപ്പെടുത്തുക എന്ന വ്യാജേന ഉക്രെയ്നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമാണ് ഈ പ്രശ്‌ന ഉടലെടുത്തത്. റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് റഷ്യന്‍ ബഹിരാകാശ മേധാവി ദിമിത്രി റോഗോസിന്‍ ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ യുഎസിനെ ഭീഷണിപ്പെടുത്തി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഹകരണം നിര്‍ത്തലാക്കുന്നതിനെയാണ് ഉപരോധങ്ങള്‍ അര്‍ത്ഥമാക്കുന്നത്, അത് റഷ്യന്‍ മൊഡ്യൂളുകളെ നയിക്കാനും ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിരതയുള്ള ഭൂകേന്ദ്രീകൃത ഭ്രമണപഥത്തില്‍ നിലനിര്‍ത്താനും ആശ്രയിക്കുന്നു. 'ഞങ്ങളുമായുള്ള സഹകരണം നിങ്ങള്‍ തടഞ്ഞാല്‍, ഐഎസ്എസിനെ അനിയന്ത്രിതമായ ഭ്രമണപഥത്തില്‍ നിന്ന് രക്ഷിക്കാന്‍ ആരാണ് വരിക? ഇത് അമേരിക്കയിലും യൂറോപ്പിലും വീഴുകയും ചെയ്യും.' റഷ്യന്‍ ഭാഷയിലാണ് റോഗോസിന്‍ ട്വീറ്റ് ചെയ്തത്.
10 യൂറോപ്യന്‍ രാജ്യങ്ങള്‍ (ഇഎസ്എ പ്രതിനിധീകരിക്കുന്നത്), യുഎസ് (നാസ), ജപ്പാന്‍ (ജാക്‌സ), കാനഡ (സിഎസ്എ), റഷ്യ (റോസ്‌കോസ്‌മോസ്) എന്നിവയുടെ സഹായത്തോടെ നിര്‍മ്മിച്ച വിവിധ മൊഡ്യൂളുകള്‍ കൊണ്ടാണ് 420 ടണ്‍ ഭാരമുള്ള ഐഎസ്എസ് നിര്‍മ്മിച്ചിരിക്കുന്നത്. ESA അനുസരിച്ച്, ISS പ്രതിനിധീകരിക്കുന്നത് ഏറ്റവും വലിയ ബഹുരാഷ്ട്ര 'ശാസ്ത്ര സാങ്കേതിക വിദ്യയിലെ സഹകരണ പരിപാടി' ആണ്.
ബഹിരാകാശ ഗവേഷണ കേന്ദ്രം 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ ചുറ്റുന്നു, ഓരോ 90 മിനിറ്റിലും ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു. അതിന്റെ ഭ്രമണപഥം യൂറോപ്പ്, യുഎസ്, ഇന്ത്യ, ചൈന എന്നിവയ്ക്ക് മുകളിലൂടെ കൊണ്ടുപോകുന്നു, അതേസമയം അത് റഷ്യയ്ക്ക് മുകളിലൂടെ കടന്നുപോകുന്നില്ല.
നിലയം പൂര്‍ണ്ണമായും പൂജ്യം ഗുരുത്വാകര്‍ഷണത്തിലല്ല, മറിച്ച് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന്റെ അരികിലാണ്. ഇക്കാരണത്താല്‍, ഐഎസ്എസിനെ സ്വയം പരിക്രമണം ചെയ്യാതിരിക്കാന്‍ റഷ്യ ഇടയ്ക്കിടെ റോക്കറ്റ് ത്രസ്റ്ററുകള്‍ അയയ്ക്കേണ്ടിവരുന്നു. ഇപ്പോള്‍, റഷ്യ അതിന്റെ ത്രസ്റ്ററുകള്‍ അയക്കുന്നത് നിര്‍ത്തിയാല്‍, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാര്‍ഗോ ബഹിരാകാശ പേടകത്തിലേക്ക് ഡോക്ക് ചെയ്യാനും ഇത് സ്ഥിരമായി തുടരുന്നുവെന്ന് ഉറപ്പാക്കാനും കഴിയുമെന്നാണ് മസ്‌ക്ക് പറയുന്നത്.