ഇപ്പോൾ കണ്ടത് ട്രെയിലറോ, വരാനിരിക്കുന്നത് ഇതിലും വലുത്, അടുത്ത സൂര്യഗ്രഹണത്തിന് രണ്ട് വർഷത്തെ കാത്തിരിപ്പ്!
ഗ്രീൻലാൻഡിൽ ചന്ദ്രൻ ഭൂമിയെ പൂർണമായി മറയുന്നതിന്റെ സമയ ദൈർഘ്യവും കൂടുതലാണ്. ഗ്രഹണം പ്രദേശത്തിൻ്റെ ചില ഭാഗങ്ങളെ 27 മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും.
ന്യൂയോർക്ക്: കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ച സമ്പൂർണ സൂര്യഗ്രഹണത്തേക്കാൾ വലിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ. 2026ൽ സംഭവിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലാകെ വ്യാപിക്കും. 2026-ലെ പ്രതിഭാസം കൂടുതൽ ഭൂപ്രദേശത്ത് ഇരുട്ട് വീഴ്ത്തും. യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകൾക്ക്, ഏഷ്യ, വടക്ക്, പടിഞ്ഞാറൻ ആഫ്രിക്ക, പസഫിക്, അറ്റ്ലാൻ്റിക്, ആർട്ടിക് സമുദ്രങ്ങളുടെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭാഗികമായും സൂര്യഗ്രഹണം കാണാനാകും.
ഗ്രീൻലാൻഡിൽ ചന്ദ്രൻ ഭൂമിയെ പൂർണമായി മറയുന്നതിന്റെ സമയ ദൈർഘ്യവും കൂടുതലാണ്. ഗ്രഹണം പ്രദേശത്തിൻ്റെ ചില ഭാഗങ്ങളെ 27 മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും. ഐസ്‌ലാൻഡ്, പോർച്ചുഗൽ, റഷ്യ, സ്‌പെയിൻ എന്നിവിടങ്ങളിലുള്ളവർക്ക് സമ്പൂർണഗ്രഹണം ദൃശ്യമാകും. ഭാഗിക ഗ്രഹണം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ സൂര്യൻ ഒരു ചന്ദ്രക്കലയായി ദൃശ്യമാകും. യുഎസിൽ അടുത്ത സമ്പൂർണ സൂര്യഗ്രഹണം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2044ലായിരിക്കും സംഭവിക്കുക. അതേസമയം, 2031-ൽ ഇന്ത്യയ്ക്ക് പൂർണ സൂര്യഗ്രഹണം അനുഭവപ്പെടും, കേരളത്തിൻ്റെയും തമിഴ്‌നാടിൻ്റെയും ചില ഭാഗങ്ങളിൽ കുറച്ച് നേരത്തേക്കെങ്കിലും പകൽ ഇരുൾ വീഴും.
ഏപ്രില്‍ എട്ടിന് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങിയത്. പുലർച്ചെ 2.25ന് അവസാനിക്കുകയും ചെയ്തു. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാർക്കാണ് ഈ ഗ്രഹണം നേരിൽ കാണാനായത്. NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്തു. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകി.
നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിൽ ദൃശ്യമായി.