ശിവശക്തി പോയിന്റിൽ സൂര്യനുദിച്ചു, വിക്രം ലാൻഡറും റോവറും മിഴി തുറക്കുമോ,നെഞ്ചിടിപ്പോടെ കാത്തിരിപ്പ്!

ന്യൂക്ലിയർ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം  അതിജീവിക്കാൻ ലാൻഡറിനായാൽ ഇന്ത്യൻ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും.

sun rises in moon south pole, isro waits chandrayann 3 wake up prm

ബെം​ഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യം ഉണരുമോ എന്നറിയാൻ കാത്തിരിപ്പ്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറും, സെപ്റ്റംബർ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാൻ റോവറും ഉണരുമോ എന്നറിയാൻ ശാസ്ത്രലോകം കാത്തിരിക്കുന്നു. ലാൻഡറും റോവറും പ്രവർത്തനം തുടങ്ങുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.

22ന് ഇത് സംബന്ധിച്ച് വിവരം ലഭിക്കും. നിർദ്ദിഷ്ട ദൗത്യ കാലാവധി വിജയകരമായി പൂർത്തിയാക്കി, ചന്ദ്രനെ കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഉറങ്ങും മുമ്പ് വിജയകരമായി പൂർത്തിയാക്കിയ ചാട്ടവും രണ്ടാം 'സോഫ്റ്റലാൻഡിങ്ങും' ഇസ്രൊ എഞ്ചിനിയറിംഗിന്റെ മികവിന്റെ സാക്ഷ്യമാണ്. ഇനി ഉറക്കമെണീറ്റില്ലെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ നൽകിയ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന് എന്ന യാഥാർത്ഥ്യത്തിൽ മാറ്റമില്ല. എങ്കിലും ലാൻഡറും റോവറും വീണ്ടും എഴുന്നേറ്റാൽ അത് വൻ നേട്ടമാണ്.

ന്യൂക്ലിയർ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം  അതിജീവിക്കാൻ ലാൻഡറിനായാൽ ഇന്ത്യൻ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിങ്ങ് സ്ഥാനത്ത് സൂര്യൻ ഉദിച്ചു കഴിഞ്ഞു. പക്ഷേ ലാൻഡറിന്റെ സോളാർ പാനലുകൾക്ക് ഊർജ്ജോത്പാദനം നടത്താൻ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താൻ കാത്തിരിക്കണം. 22 ആകുമ്പോഴേക്കും സാഹചര്യം അനുകൂലമാകുമെന്നാണ് ഇസ്രൊ കണക്കുകൂട്ടൽ. 

Read More... പേരില്‍ 'ജലക്കരടി', വലിപ്പം മില്ലി മീറ്ററുകള്‍, സുപ്രധാന കണ്ടെത്തലുമായി കുസാറ്റിലെ ഗവേഷകർ, അപൂർവ്വനേട്ടം

സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷൻ ആം​ഗിൾ 6° മുതൽ 9° വരെയാണ്. എന്നാൽ താപനില ഒരു നിശ്ചിത പരിധിക്ക് മുകളിൽ ഉയരണം. സെപ്റ്റംബർ 21-നോ 22-നോ ഉള്ളിൽ കാര്യങ്ങൾ അറിയുമെന്ന് ചന്ദ്രയാൻ -3 ലീഡ് സെന്ററായ യുആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ പറഞ്ഞു.  വിക്രമും പ്രഗ്യാനും ഉണർന്നിരിക്കുന്നത് ബോണസായിരിക്കുമെന്നും ഇരുവരും അയച്ച ഡാറ്റ പുതിയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷയെന്നും ​ഗവേഷകർ പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios