Elon Musk : ബഹിരാകാശ യാത്രയുടെ കാര്യത്തില്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് ഇലോണ്‍ മസ്കിന്‍റെ കമ്പനി
സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് ഫുള്‍സ്റ്റാക്ക് അടുത്തഘട്ടം പരീക്ഷണങ്ങള്‍ക്ക് ശേഷം ടെസ്റ്റ് വിക്ഷേപണത്തിലേക്ക് കടക്കും എന്നാണ് വിവരങ്ങള്‍ വരുന്നത്.
ഭാവിയിലെ ബഹിരാകാശ യാത്രകളില്‍ നിര്‍ണ്ണായകമായകുന്ന പരീക്ഷണം നടത്തി സ്പേസ് എക്സ് (SpaceX). സൂപ്പർ ഹെവി റോക്കറ്റ് ബൂസ്റ്റർ ഉപയോഗിച്ച് സ്പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് അതിന്റെ ഫുൾ സ്റ്റാക്ക് അവസ്ഥയിലാക്കി പ്രൊപ്പല്ലന്റ് ലോഡ് പരീക്ഷിച്ചു. ഉടന്‍ തന്നെ തങ്ങളുടെ സ്പേസ് ഷിപ്പിന്‍റെ പരീക്ഷണ പറക്കലിന് സ്പേസ് എക്സ് തയ്യാറെടുക്കും എന്ന സൂചനയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത്.
സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് ഫുള്‍സ്റ്റാക്ക് അടുത്തഘട്ടം പരീക്ഷണങ്ങള്‍ക്ക് ശേഷം ടെസ്റ്റ് വിക്ഷേപണത്തിലേക്ക് കടക്കും എന്നാണ് വിവരങ്ങള്‍ വരുന്നത്.
ലോക കോടീശ്വരനും, ടെസ്ല മേധാവിയുമായ ഇലോൺ മസ്‌കിന്റെ (Elon Musk ) ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഏറ്റവും പുതിയ സംരംഭമാണ് സ്റ്റാര്‍ഷിപ്പ്. ഇതിന്‍റെ പുതിയ വിവരങ്ങള്‍ സ്പേസ് എക്സ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
ഈ സൂപ്പര്‍റോക്കറ്റ് ബൂസ്റ്റര്‍ അടക്കം പൂർണ്ണ-സ്റ്റാക്ക് സജ്ജീകരണത്തിലാണ് ഉള്ളത്, അത് പരീക്ഷണ പറക്കലിനായി തയ്യാറായിരിക്കുകയാണ്. ചൊവ്വയിലേക്കോ പുറത്തേക്കോ ഉള്ള ബഹിരാകാശയാത്രകളില്‍ (Human mission to Mars) ബഹിരാകാശ പേടകം കൊണ്ടുപോകുന്ന പ്രൊപ്പല്ലന്റ് ലോഡ് വഹിക്കാന്‍ ഇതിന് സാധിക്കും.
നിരവധി സ്പേസ് എക്സ് ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ചിലർ ടെസ്റ്റുകൾക്ക് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് പ്രവചിക്കുന്നു, പ്രത്യേകിച്ചും അത് തയ്യാറക്കി നിര്‍ത്തിയിരിക്കുന്ന സ്റ്റേഷനില്‍ നിന്നുള്ള ലൈവ് കമന്‍ററി അടക്കം നല്‍കുന്നു. മറ്റൊരു സ്‌പേസ് എക്‌സ് ആരാധകൻ ഈ സ്പേസ് എക്സ് പരീക്ഷണ ദൃശ്യങ്ങള്‍ അടക്കം ക്രിയത്മക ചിത്രീകരണം നടത്തിയിട്ടുണ്ട്.
സ്‌പേസ് എക്‌സിന്റെ ഗവേഷണങ്ങളില്‍ ഇപ്പോള്‍ പൂര്‍ണ്ണമായ ശ്രദ്ധ സ്റ്റാർഷിപ്പിലാണ്. മനുഷ്യനെ ചൊവ്വയിലേക്ക് കൊണ്ടുപോകുന്നത് സ്റ്റാർഷിപ്പ് ആയിരിക്കണമെന്നാണ് സ്പേസ് എക്സ് സിഇഒ മസ്കിന്‍റെ തന്നെ കാഴ്ചപ്പാട്. അതിനാല്‍ തന്നെ ഇതിന്‍റെ ഒരോഘട്ട വികാസവും വളരെ രഹസ്യമായാണ് സ്പേസ് എക്സ് ചെയ്യുന്നത്. വിക്ഷേപണ പരീക്ഷണം നടത്തുന്ന തീയതിയും സമയവും ഇപ്പോഴും അജ്ഞാതമായി തുടരുന്നു, പ്രത്യേകിച്ചും കഴിഞ്ഞ ഫെബ്രുവരിയിൽ മസ്ക് സൂചിപ്പിച്ചത് പ്രകാരം, സ്റ്റാർഷിപ്പ് പരീക്ഷണം വിജയകരമായാല്‍ ഭാവിദൌത്യങ്ങളുടെ ആണിക്കല്ല് തന്നെ ഇതായിരിക്കും.
സ്‌പേസ് എക്‌സ് സ്വയം തന്നെ ഒരു സാമ്പ്രദായിക ടെക് കമ്പനിയോ, ബഹിരാകാശ ഏജന്‍സിയോ അല്ലെന്ന് പറയുന്നവരാണ്, ആളുകളെ മറ്റൊരു ഗ്രഹത്തിലേക്ക് കൊണ്ടുവന്ന് ഒരു പുതിയ നാഗരികത ആരംഭിക്കുക എന്നതാണ് ഇതിന്‍റെ പരമമായ ലക്ഷ്യം എന്നാണ് സ്പേസ് എക്സ് പറയുന്നത്. മനുഷ്യവംശത്തെ കേന്ദ്രീകരിച്ച് ഒരു പുതിയ ലോകത്തേക്ക് പ്രവേശിക്കുക എന്നതാണ് അതിന്റെ ലക്ഷ്യമെന്നും കമ്പനി കരുതുന്നു.