ശുക്രനിലേക്ക് 50 കൊല്ലം മുന്‍പ് സോവിയറ്റ് യൂണിയന്‍ വിട്ട പേടകം തിരിച്ച് ഭൂമിയിലേക്ക്; വിവരങ്ങള്‍

ദ സ്പേസ് റിവ്യൂവിന്‍റെ ബഹിരാകാശ നിരീക്ഷകനായ മാർക്കോ ലാങ്‌ബ്രോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ശുക്രന്‍ ദൗത്യവുമായി കോസ്‌മോസ് 482 ഡിസന്റ് ക്രാഫ്റ്റ്, 1972-023E എന്ന  പേടകം ഭൂമിയെ ചുറ്റുന്ന അവസാന പാതയിലാണ് പരാജയപ്പെട്ടത്.

Soviet probe launched to Venus in 1972 could soon crash on Earth

സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച പേടകം അന്‍പത് വര്‍ഷത്തിന് ശേഷം ഭൂമിയിലേക്ക് പതിച്ചേക്കും. കോസ്‌മോസ് 482 എന്ന് പേരിട്ടിരിക്കുന്ന പേടകം വിക്ഷേപണ സമയത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭൂമിയെ കറങ്ങി വരുകയായിരുന്നു. ഈ ദൗത്യത്തിന്റെ സഹോദരി ബഹിരാകാശ പേടകമായിരുന്ന വെനീറ 8 ശുക്രനില്‍ എത്തിയിരുന്നു. 

ദ സ്പേസ് റിവ്യൂവിന്‍റെ ബഹിരാകാശ നിരീക്ഷകനായ മാർക്കോ ലാങ്‌ബ്രോക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ശുക്രന്‍ ദൗത്യവുമായി കോസ്‌മോസ് 482 ഡിസന്റ് ക്രാഫ്റ്റ്, 1972-023E എന്ന  പേടകം ഭൂമിയെ ചുറ്റുന്ന അവസാന പാതയിലാണ് പരാജയപ്പെട്ടത്. തകര്‍ന്ന് ഭൂമിയെ ചുറ്റുന്ന അവശിഷ്ടം ലാൻഡർ മാത്രമല്ല, യഥാർത്ഥ വെനീറ പേടകത്തിന്‍റെ വലിയൊരു ഭാഗം ഉൾപ്പെടുമെന്നാണ് വിദഗ്ധർ വിശ്വസിക്കുന്നത്.

ഏകദേശം മൂന്നോ നാലോ വർഷത്തിനുള്ളില്‍ ഈ പേടകത്തിന്‍റെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമെന്നാണ് ലാംഗ്ബ്രൂക്ക് പറയുന്നു. ശുക്രന്റെ കട്ടിയുള്ള അന്തരീക്ഷത്തിലൂടെ കടന്നുപോകാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പേടകം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

സോവിയറ്റ് യൂണിയന്‍റെ 'ശുക്രന്‍ ദൗത്യം'

1972-ൽ കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്നാണ് കോസ്‌മോസ് 482 വിക്ഷേപിച്ചത്. ഈ പേടകത്തിനും വെനീറ 8 ന്റെ രൂപകല്പനയ്ക്ക് സമാനമായ ഡിസൈന്‍ ആയിരുന്നു. എന്നിരുന്നാലും, ഭൂമിക്ക് ചുറ്റുമുള്ള ഉയർന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ കുടുങ്ങിയതിന് ശേഷം ഈ ദൗത്യം പരാജയപ്പെട്ടു. 

തെറ്റായി സജ്ജീകരിച്ച ടൈമർ കാരണം ദൗത്യത്തിന്റെ ഭൂമിയെ ചുറ്റിയുള്ള അവസാനഘട്ടത്തില്‍ പേടകം ഷട്ട്ഡൗണായി പോയതാണ് ദൗത്യത്തിന്റെ പരാജയത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. ദൗത്യത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് നയിക്കാനായിരുന്ന ദൗത്യമാണ് പരാജയപ്പെട്ടത്. 

ഇപ്പോള്‍ എന്ത് സംഭവിക്കും

1972- മുതല്‍ ഭൂമിയെ കറങ്ങുന്ന ഡിസന്റ് ക്രാഫ്റ്റിന്റെ ഭൂമിയുമായുള്ള ഉയരം കഴിഞ്ഞ അമ്പത് വർഷത്തിനിടെ 7,700 കിലോമീറ്ററിലധികം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2022 മെയ് 1 ലെ കണക്ക് പ്രകാരം ഈ വസ്തു ഭൂമിയെ ചുറ്റുന്നത് 198 x 1957 കിലോമീറ്റർ ഭ്രമണപഥത്തിലാണെന്നാണ് ജ്യോതിശാസ്ത്രജ്ഞൻ പറയുന്നത്.

നാസയുടെ ഒരു ഓപ്പൺ സോഴ്‌സ് ടൂളായ ജനറൽ മിഷൻ അനാലിസിസ് ടൂൾ (GMAT) ഉപയോഗിക്കുന്ന ജ്യോതിശാസ്ത്രജ്ഞർ 2025-ന്റെ തുടക്കത്തിനും 2026-ന്റെ അവസാനത്തിനും ഇടയിൽ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത പറയുന്നു. ഇതില്‍ 20 ശതമാനം വരെ തെറ്റ് പറ്റാം എന്നാണ് പറയുന്നത്. ഈ സമയത്ത് അല്ലെങ്കില്‍ ഭൂമിയില്‍ ഈ പേടകത്തിന്‍റെ ഭാഗങ്ങള്‍ പതിക്കാന്‍ കൂടുതല്‍ സാധ്യത 2024 പകുതി മുതൽ 2027 പകുതി വരെയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios