10 മീറ്റർ അടുത്തുവരെ, റഷ്യയുടെയും അമേരിക്കയുടെയും ഉപ​ഗ്രഹങ്ങൾ മുഖാമുഖം, കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

കൂട്ടിയിടിച്ചിരുന്നെങ്കിൽ അവശിഷ്ടങ്ങൾ അതിവേ​ഗതയിൽ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുണ്ടായിരുന്നു.  മണിക്കൂറിൽ 16093 കിമീ വേ​ഗതയിലാണ് അവശിഷ്ടങ്ങൾ തെറിച്ചെത്തുക.

Russia and US satellites reaches face to face, just escape from collide

വാഷിങ്ടൺ: ബഹിരാകാശത്ത് രണ്ട് ഉപ​ഗ്രഹങ്ങൾ കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫെബ്രുവരി 28നായിരുന്നു സംഭവം. പ്രവർത്തനം നിലച്ച റഷ്യയുടെ കോസ്മോസ് 2221, നാസയുടെ നിരീക്ഷണ ഉപ​ഗ്രഹമായ ടൈ‍‍ഡിനടുത്തേക്ക് എത്തി. രണ്ട് ഉപ​ഗ്രഹങ്ങളും ഏകദേശം 10 മീറ്റർ മാത്രം അടുത്തെത്തി. രണ്ടിന്റെയും ദിശ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ കൂട്ടിയിടി സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഭാ​ഗ്യവശാൽ കൂട്ടിയിടിച്ചില്ല. കൂട്ടിയിടിച്ചിരുന്നെങ്കിൽ വലിയ അപകടം നടക്കുമായിരുന്നുവെന്നാണ് വിദ​ഗ്ധർ പറയുന്നത്. കൂട്ടിയിടിച്ചിരുന്നെങ്കിൽ അവശിഷ്ടങ്ങൾ അതിവേ​ഗതയിൽ ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുണ്ടായിരുന്നു.  മണിക്കൂറിൽ 16093 കിമീ വേ​ഗതയിലാണ് അവശിഷ്ടങ്ങൾ തെറിച്ചെത്തുക.

അതോടൊപ്പം മറ്റ് ഉപ​ഗ്രഹങ്ങളിൽ അവശിഷ്ടം ഇടിക്കാനും സാധ്യതയുണ്ടായിരുന്നെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെൽറോയ് പറഞ്ഞു. അമേരിക്കയിലെ കൊളറാഡോയിൽ നടന്ന സെമിനാറിലായിരുന്നു സംഭവങ്ങൾ പറഞ്ഞത്. ഭൂമിക്ക് ചുറ്റം ഭ്രമണം ചെയ്യുന്ന ഉപ​ഗ്രഹങ്ങളെ നിയന്ത്രിക്കാനും അവയുടെ ഭ്രമണപഥം ശുചീകരിക്കാനുമുള്ള പദ്ധതിയും നാസ അവതരിപ്പിച്ചു. പതിനായിരത്തിലേറെ ഉപ​ഗ്രഹങ്ങളാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. 2019ന് ശേഷമാണ് ഉപ​ഗ്രഹങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടായത്. കാലാവധി കഴിഞ്ഞ ഉപ​ഗ്രഹങ്ങൾ മറ്റുള്ളവക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. 

Latest Videos
Follow Us:
Download App:
  • android
  • ios