റെഡ്ഡ് മാറ്റര്‍: ലോകം മാറ്റിമറിക്കുന്ന കണ്ടുപിടുത്തം നടത്തിയെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍
ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിലെ രംഗ ഡയസ് എന്ന അസിസ്റ്റന്റ് പ്രൊഫസറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ന്യൂയോര്‍ക്ക്: ഊര്‍ജ്ജ രംഗത്തും ഇലക്ട്രോണിക് രംഗത്തും കുതിച്ചുചാട്ടം ഉണ്ടാക്കുന്ന ഒരു കണ്ടെത്തല്‍ നടത്തിയതായി ഒരു സംഘം ശാസ്ത്രജ്ഞര്‍. ഒരു പുതിയ അതിചാലക വസ്തുവിന്‍റെ കണ്ടെത്തലാണ് ലോകത്ത് വലിയ മാറ്റം കൊണ്ടുവാരന്‍ പോരുന്നത് എന്നാണ് ന്യൂ സയന്റിസ്റ്റിലെ ലേഖനം പറയുന്നത്. അതിവേഗ ട്രെയിന്‍ ഗതാഗതം, ഇലക്ട്രിക്കൽ ഗ്രിഡുകൾ എന്നിവയില്‍ വിപ്ലവകരമായ മാറ്റത്തിന് പുതിയ കണ്ടെത്തല്‍ ഉതകുമെന്നാണ് പ്രതീക്ഷ.
ന്യൂ സയന്റിസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിലെ രംഗ ഡയസ് എന്ന അസിസ്റ്റന്റ് പ്രൊഫസറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഹൈഡ്രജൻ, നൈട്രജൻ, ലുട്ടെഷ്യം എന്നിവയിൽ നിന്ന് നിര്‍മ്മിച്ച മെറ്റീരിയല്‍ വെറും 69 ഡിഗ്രി ഫാരൻഹീറ്റ് താപത്തിലും 1 ജിഗാപാസ്കലിന്‍റെ മർദ്ദത്തിലും സൂപ്പർകണ്ടക്റ്റീവ് ആയി പ്രവര്‍ത്തിക്കും എന്നാണ് അവകാശപ്പെടുന്നത്. ഇത് ഭൂമിയുടെ ഉപരിതലത്തിലെ അന്തരീക്ഷ മർദ്ദത്തിന്‍റെ ഏതാണ്ട് 10,000 മടങ്ങാണ്. പക്ഷേ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള സൂപ്പർകണ്ടക്റ്റിംഗ് മെറ്റീരിയലുകളെക്കാള്‍ വളരെ കുറവാണ് ഇത്.
വളരെ രസകരമായ ഒരു ഉപമയോടെയാണ് പ്രധാന ഗവേഷകന്‍ രംഗ ഡയസ് ഈ കണ്ടുപിടുത്തത്തെക്കുറിച്ച് പറയുന്നത്. 1940-കളിൽ നിങ്ങൾ ഒരു കുതിരപ്പുറത്ത് സഞ്ചരിക്കുകയാണെന്ന് കരുതുക, അപ്പോള്‍ ഒരു ഫെരാരി നിങ്ങളെ കടന്നുപോകുന്നത് കണ്ടല്‍ എന്ത് തോന്നും. അതാണ് ഈ സൂപ്പർകണ്ടക്റ്റിംഗ് മെറ്റീരിയല്‍ പരീക്ഷണവും ഇതുവരെ നടന്ന പരീക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം," ഡയസ് പറയുന്നു.
ശാസ്ത്ര ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ, ഗവേഷകർ എങ്ങനെയാണ് മൂന്ന് ഘടകങ്ങളെ സംയോജിപ്പിച്ചതെന്ന് വിവരിക്കുന്നുണ്ട്. റെഡ്ഡ് മാറ്റര്‍ എന്നാണ് ഇവര്‍ ഈ വസ്തുവിന് നല്‍കിയിരിക്കുന്ന പേര്. മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസറായ രംഗ ഡയസിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നതനുസരിച്ച്, ഇവര്‍ നിര്‍മ്മിച്ച മെറ്റീരിയല്‍ അതിചാലക വസ്തുക്കളുടെ പ്രയോഗിക ഉപയോഗത്തിലേക്ക് പുതിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്.
സൂര്യനോ ജലമോ ആദ്യമുണ്ടായത്? ഉത്തരം ലഭിച്ചെന്ന് ശാസ്ത്രലോകം
ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; എങ്ങും ചാരവും പുകയും - വൈറലായി വീഡിയോ