'മുമ്പൊരു രാജ്യവും എത്താത്തിടത്ത് ചന്ദ്രയാൻ 3, ഇന്ത്യൻ പതാക ഉയർത്തി'; സന്തോഷം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

ഇന്ത്യൻ ശാസ്ത്രജരുടെ ധിഷണയും അവരുടെ നിരന്തരമായ അർപ്പണബോധവുമാണ് ഈ ചരിത്രപരമായ വിജയത്തിനാധാരമെന്നും രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar congratulates isro success Chandrayaan 3 live updates asd

ദില്ലി: ചന്ദ്രയാൻ 3 ചരിത്ര നേട്ടം സ്വന്തമാക്കിയതിന്‍റെ സന്തോഷം പങ്കുവച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇത് ചരിത്ര  നിമിഷമാണെന്നും നമ്മൾ ചരിത്രം കുറിച്ചിരിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഈ ചരിത്ര നേട്ടത്തിൽ ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച കേന്ദ്ര മന്ത്രി, ഇന്ത്യയുടെ അഭിമാനവും വാനോളമുയർന്നുവെന്നും അഭിപ്രായപ്പെട്ടു. മുൻപൊരു രാജ്യവും എത്തിച്ചേരാത്തിടത്ത് ചന്ദ്രയാൻ 3 വിജയകരമായ ലാൻഡിംഗ് നടത്തി, ഇന്ത്യൻ പതാക ഉയർത്തിയത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യൻ ശാസ്ത്രജരുടെ ധിഷണയും അവരുടെ നിരന്തരമായ അർപ്പണബോധവുമാണ് ഈ ചരിത്രപരമായ വിജയത്തിനാധാരമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ചരിത്രം കുറിച്ച ചന്ദ്രയാൻ 3! മലയാളക്കരയ്ക്ക് അഭിമാനിക്കാനേറെ, കേരളത്തിൻ്റെ പങ്ക് വിവരിച്ച് മന്ത്രി

അഭിനന്ദിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും ചന്ദ്രയാൻ 3 ന്‍റെ ചരിത്ര നേട്ടത്തിലെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ - 3 ന്റെ  വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ - 3 ന്റെ നേട്ടമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ ഉൾപ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണെന്നും പിണറായി ഓർമ്മിപ്പിച്ചു. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്പർശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാൻ-3. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ എസ് ആർ ഒയ്ക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios