Mission to Mars : ചൊവ്വയിലേക്ക് വെറും 45 ദിവസം; യാത്രയ്ക്ക് പുതിയ പദ്ധതിയുമായി പഠനം

മൊണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ലേസര്‍ തെര്‍മര്‍ പ്രൊപ്പലേഷന്‍ ( laser-thermal propulsion) സംവിധാനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 

Radical Idea Shows Laser Propulsion Could Rapidly Accelerate Trips to Mars

2030 ആകുന്നതോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള (Trips to Mars) നീക്കത്തിലാണ് ലോകത്തിലെ വന്‍ ശക്തികള്‍. അമേരിക്കയും, ചൈനയും ഇതിനായുള്ള ദൗത്യങ്ങളുടെ തുടക്കഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും സാമഗ്രികളും ഉപയോഗിക്കുക എന്നത് ഈ ദൗത്യങ്ങളുടെ പരമപ്രധാനമായ കാര്യമാണ്. ഇപ്പോഴത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഒരോ 26 മാസങ്ങള്‍ കൂടുമ്പോള്‍ ചൊവ്വയും, ഭൂമിയും ഏറ്റവും അടുത്തുവരുന്ന സമയത്ത് ദൗത്യം നടപ്പിലാക്കിയാല്‍ ചൊവ്വയില്‍ എത്താനും തിരിച്ചുവരാനും ആറ് മുതല്‍ ഒന്‍പത് മാസം എടുക്കും.

ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ തെര്‍മല്‍ അല്ലെങ്കില്‍ ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പലേഷന്‍ (NTP/NEP) ഉപയോഗിച്ചാല്‍ പോലും ഒരു വശത്തേക്ക് കൂടിയത് 100 ദിവസം എടുക്കും. ഈ ഘട്ടത്തിലാണ് മൊണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ലേസര്‍ തെര്‍മര്‍ പ്രൊപ്പലേഷന്‍ ( laser-thermal propulsion) സംവിധാനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്ക്കുന്നു എന്നാണ് പറയുന്നത്.

മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് 'ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍' (Design of a rapid transit to Mars mission using laser-thermal propulsion) എന്ന പഠനം അവതരിപ്പിച്ചത്. ഇവര്‍ ഇത് സംബന്ധിച്ച തയ്യാറാക്കിയ പഠനം ജേര്‍ണല്‍ ആസ്ട്രോണമി യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നാസയുടെ പ്ലാനറ്റ് ഹണ്ടിംഗ് മിഷന്‍ നാല് വര്‍ഷത്തിനുള്ളില്‍ 5000 അന്യഗ്രഹ ലോകങ്ങളെ കണ്ടെത്തി

അമ്പരപ്പിക്കുന്ന വേഗത്തിലാണ് ഇപ്പോള്‍ ബഹിരാകാശ ഏജന്‍സികള്‍ അന്യഗ്രഹ ലോകങ്ങള്‍ കണ്ടെത്തുന്നത്. വാസ്തവത്തില്‍, നാസയുടെ ഗ്രഹവേട്ട ദൗത്യം നാല് വര്‍ഷത്തിനുള്ളില്‍ 5,000 അന്യഗ്രഹ ലോകങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (TESS) എക്‌സോപ്ലാനറ്റ് ഹണ്ടര്‍ ഗണ്യമായ മുന്നേറ്റമാണ് ഇക്കാര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, ശാസ്ത്രജ്ഞര്‍ക്ക് താല്‍പ്പര്യമുള്ള സിഗ്‌നലുകളുള്ള അടിസ്ഥാനമാക്കി ആയിരക്കണക്കിന് എക്‌സോപ്ലാനറ്റ് അഥവാ അന്യഗ്രഹങ്ങള്‍ ഇപ്പോള്‍ പഠനവിധേയമായി കൊണ്ടിരിക്കുന്നു. ഇവിടെ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോയെന്നു തിരയുന്നതിനൊപ്പം തന്നെ ഇവയെങ്ങനെ പ്രവര്‍ത്തിക്കുന്നു, രൂപം കൊണ്ടുവെന്നും പഠിക്കുന്നു. ഇത്തരത്തില്‍ ഏകദേശം 5,000 അന്യഗ്രഹങ്ങളെയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ഇതൊരു ചെറിയ കാര്യമല്ല.

TESS കണ്ടിരിക്കാവുന്ന കാര്യങ്ങളുടെ മികച്ച ചിത്രം ലഭിക്കുന്നതിന് ശാസ്ത്രജ്ഞര്‍ TOI-കളുടെ സവിശേഷതകള്‍ പഠിക്കുന്നു. 2018 ഏപ്രിലില്‍ TESS വിക്ഷേപിച്ചതിനുശേഷം ഈ 5,000-ത്തില്‍, കുറഞ്ഞത് 176 TOI-കളെങ്കിലും ഗ്രഹങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. TOI-കള്‍ ഗ്രഹങ്ങളാണെന്ന് തിരിച്ചറിയുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന നിമിഷങ്ങള്‍ക്കിടയില്‍ ഒരു കാലതാമസമുണ്ട്. ടെസ്സിന്റെ മുന്‍ഗാമിയായ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി 2,000-ത്തിലധികം ഗ്രഹങ്ങളെ തിരിച്ചറിഞ്ഞു ബഹിരാകാശത്ത് എക്‌സോപ്ലാനറ്റുകള്‍. ഒരു വര്‍ഷം 16 ഭൗമ മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒരു ഗ്രഹമാണ് ടെസ്സിന്റെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. ഓരോ നിരീക്ഷണത്തിനും, TESS ഒരു നക്ഷത്രത്തിന് സമീപമുള്ള ഗ്രഹങ്ങളെ കണ്ടെത്താന്‍ ആകാശത്തിന്റെ വലിയൊരു ഭാഗം നിരീക്ഷിക്കുന്നുണ്ട്!

Latest Videos
Follow Us:
Download App:
  • android
  • ios