ബഹിരാകാശ രംഗത്തെ സ്വകാര്യ നിക്ഷേപം; ഈ മേഖലയില്‍ ഇന്ത്യയെ ഒന്നാമതാക്കുമെന്ന് പ്രധാനമന്ത്രി
നേരത്തെ, ബഹിരാകാശ മേഖലയില്‍ സ്വകാര്യ കമ്പനികൾക്ക് പരിമിതമായ അവസരങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കേന്ദ്ര സര്‍ക്കാറിന്‍റെ പുത്തന്‍ പരിഷ്‌കാരങ്ങൾ ഈ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കും തുറന്നുകൊടുത്തു
അഹമ്മദാബാദ്: ബഹിരാകാശ മേഖലയിൽ സ്വകാര്യ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഇന്ത്യൻ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ (ഇൻ-സ്‌പേസ്) ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.
ഇൻഫർമേഷൻ ടെക്‌നോളജിയിലെന്നപോലെ, ആഗോള ബഹിരാകാശ മേഖലയിലും ഇന്ത്യൻ സ്ഥാപനങ്ങൾ ലോകത്തിലെ മുന്‍നിരക്കാരായി ഉയർന്നുവരാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
നേരത്തെ, ബഹിരാകാശ മേഖലയില്‍ സ്വകാര്യ കമ്പനികൾക്ക് പരിമിതമായ അവസരങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കേന്ദ്ര സര്‍ക്കാറിന്‍റെ പുത്തന്‍ പരിഷ്‌കാരങ്ങൾ ഈ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കും തുറന്നുകൊടുത്തു, പ്രധാനമന്ത്രി മോദി പറഞ്ഞു. "വലിയ ആശയങ്ങൾക്ക് മാത്രമേ വലിയ വിജയികളെ സൃഷ്ടിക്കാൻ കഴിയൂ. ബഹിരാകാശ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന് സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും നീക്കി," അദ്ദേഹം പറഞ്ഞു.
ഇൻ-സ്‌പേസ് സ്വകാര്യ മേഖലയെ ബഹിരാകാശ മേഖലയിലേക്ക് കടന്നുവരാന്‍ അവസരം ഒരുക്കുകയും. ഈ രംഗത്ത് വിജയികളെ സൃഷ്ടിക്കുന്നതിനുള്ള ദൌത്യം ആരംഭിക്കുകയും ചെയ്യും, പ്രധാനമന്ത്രി പറഞ്ഞു. ഐടി മേഖലയിലേതു പോലെ ആഗോള ബഹിരാകാശ മേഖലയിലും നമ്മുടെ വ്യവസായം മുൻനിരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇൻ-സ്‌പെയ്‌സിന് കഴിവുണ്ട്. അതിനാൽ ഞാൻ പറയും 'ഈ ഇടം കാണുക'. ഇൻ-സ്‌പേസ് ബഹിരാകാശത്തിനുള്ളതാണ്. ബഹിരാകാശ വ്യവസായത്തിൽ വേഗവും കുതിപ്പും സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.