ഭൗതിക ശാസ്ത്ര നോബേൽ ജോൺ ജെ. ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ. ഹിന്റണിനും; മെഷീൻ ലേണിംഗ് രംഗത്തെ അതികായന്മാർ

കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകളിലൂടെ മെഷീൻ ലേണിം​ഗ് സാധ്യമാക്കിയ അമേരിക്കൻ ഗവേഷകനായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും, ബ്രിട്ടീഷ് ഗവേഷകൻ ജെഫ്രി ഇ. ഹിന്റണിനും ഭൗതിക ശാസ്ത്ര നോബേൽ

Nobel Prize in Physics 2024 John Hopfield, Geoffrey Hinton awarded for work on machine learning

തിരുവനന്തപുരം: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാർക്ക്. അമേരിക്കൻ ഗവേഷകനായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും, ബ്രിട്ടീഷ് ഗവേഷകൻ ജെഫ്രി ഇ. ഹിന്റണിനുമാണ് നോബേൽ ലഭിച്ചത്.  കൃത്രിമ ന്യൂറൽ നെറ്റ്വർക്കുകളിലൂടെ മെഷീൻ ലേണിം​ഗ് സാധ്യമാക്കിയതിനാണ് പുരസ്കാരം.

ഇവരുടെ ഗവേഷണങ്ങളാണ് ഇന്നത്തെ നിർമ്മിത ബുദ്ധി സംവിധാനങ്ങളുടെ അടക്കം അടിത്തറ. എഐയുടെ  തലതൊട്ടപ്പൻമാരായി കണക്കാക്കപ്പെടുന്ന മൂന്ന് ഗവേഷകരിൽ ഒരാൾ കൂടിയാണ് ഡോ. ജോഫ്രി ഹിന്റൺ. അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ അധ്യാപകനാണ് ജോൺ ജെ. ഹോപ്‌ഫീൽഡ്. ലണ്ടനിൽ ജനിച്ച ജെഫ്രി ഇ ഹിന്റൺ കാനഡയിലെ ടൊറോൻ്റോ സർവകലാശാലയിലെ അധ്യാപകനാണ്.

ചിത്രങ്ങളെ ഓർത്തുവയ്ക്കാനും പുനർനി‌ർമ്മിക്കാനും സാധിക്കുന്ന സംവിധാനം ആവിഷ്കരിച്ചതിനാണ് ജോൺ ​ഹോപ്ഫീൽഡിന് പുരസ്കാരം. ഹോപ്‌ഫീൽഡിന്റെ ആവിഷ്കാരത്തെ ഉപയോ​ഗിച്ച് വിവര വിശകലനം നടത്താവുന്ന പുതിയ സംവിധാനം ജെഫ്രി ഹിന്റൺ കണ്ടെത്തി. പുരസ്കാരമുണ്ടെന്ന് അറിയിച്ചുള്ള ഫോൺ കോൾ തന്നെ ഞെട്ടിച്ചുവെന്നും ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു ഹിന്റണിന്റെ ആദ്യ പ്രതികരണം.
 

Latest Videos
Follow Us:
Download App:
  • android
  • ios