കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം

പരീക്ഷണത്തിൽ വളരെക്കുറച്ച് രോഗികളെ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നും അടുത്ത ഘട്ടം വിപുലീകരിക്കും. മെലനോമ, നോൺ-സ്മോൾ-സെൽ ശ്വാസകോശ അർബുദം എന്നിവ ബാധിച്ച രോഗികളിലാണ് പഠനം നടത്തിയത്. 

New cancer vaccine that trains body's immune system to destroy cancer cells

ലണ്ടൻ: കാൻസർ ചികിത്സാ രം​ഗത്ത് നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. കാൻസർ കോശങ്ങൾക്കെതിരെ  പ്രവർത്തിക്കുന്ന വാക്സിന്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ്-19 വാക്സിൻ വികസിപ്പിച്ച എംആർഎൻഎ-4359 മോഡേണ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയാണ് വാക്സിൻ വികസിപ്പിക്കുന്നത്. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിനായി ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുകയാണ് വാക്സിൻ ചെയ്യുന്നത്.  ആരോഗ്യമുള്ള കോശങ്ങളും ട്യൂമർ കോശങ്ങളും തിരിച്ചറിയാൻ രോഗപ്രതിരോധ സംവിധാനത്തിന് നിർദ്ദേശം നൽകാൻ mRNA സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

നൂതനമായ സോളിഡ് ട്യൂമറുകളുള്ള 19 രോഗികളെ ഉൾപ്പെടുത്തി ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ, എട്ട് രോഗികൾക്ക് ട്യൂമർ വളർച്ചയില്ലെന്നും പുതിയ മുഴകൾ പ്രത്യക്ഷപ്പെടുന്നില്ലെന്നും കണ്ടെത്തി. വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നതാണ് പ്രധാന നേട്ടം. ലണ്ടനിലെ കിംഗ്‌സ് കോളേജിലെ എക്സിപിരിമെന്റൽ ഓങ്കോളജിയിലെ ക്ലിനിക്കൽ റീഡറും ഗൈസ് & സെൻ്റ് തോമസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടൻ്റുമായ ചീഫ് ഇൻവെസ്റ്റിഗേറ്റർ ഡോ ദേബാഷിസ് സർക്കറുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.

എംആർഎൻഎ കാൻസർ ഇമ്മ്യൂണോതെറാപ്പി വിലയിരുത്തുന്ന പഠനം സുപ്രധാനമായ ചുവടുവെപ്പാണെന്നും കാൻസർ രോ​ഗികൾക്ക് പുതിയ ചികിത്സ വികസിപ്പിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്നതായും ഗുരുതരമായ പാർശ്വഫലങ്ങളില്ലാത്ത വാക്സിൻ കാൻസറിനെതിരെ കൂടുതൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ കഴിയുമെന്നും തെളിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണത്തിൽ വളരെക്കുറച്ച് രോഗികളെ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നും അടുത്ത ഘട്ടം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെലനോമ, നോൺ-സ്മോൾ-സെൽ ശ്വാസകോശ അർബുദം എന്നിവ ബാധിച്ച രോഗികളിലാണ് പഠനം നടത്തിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios