ഒടുവിലതും സംഭവിച്ചു? മനുഷ്യൻ സംഭവം തന്നെ! സൂര്യന്റെ അന്തരീക്ഷത്തിന് സമീപം പാർക്കറെത്തിയോ, 2 ദിനം കാത്തിരിക്കണം

ഡിസംബർ 20നാണ് പേടകത്തിൽ നിന്ന് അവസാന സി​ഗ്നൽ ലഭിച്ചത്. പേടകം സാധാരണനിലയിൽ പ്രവർത്തിക്കുന്നതിനാൽ ദൗത്യം പൂർത്തിയാക്കിയിട്ടുണ്ടാകുമെന്ന് നാസ അറിയിച്ചു. ഡിസംബർ 27-നാണ് പേടകത്തിൽ നിന്നുള്ള അടുത്ത സിഗ്നൽ ലഭിക്കുക.

NASAs Parker Solar Probe attempts historic closest-ever approach to Sun

വാഷിങ്ടൺ: ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ അന്തരീക്ഷത്തിന് സമീപത്ത് നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് എത്തിയതായി റിപ്പോർട്ട്. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന റെക്കോർഡും ഇതോടെ പാർക്കറിന് സ്വന്തമായി. സോളാർ പ്രോബ് സൂര്യപ്രതലത്തിൽനിന്ന് 61 ലക്ഷം കിലോമീറ്റർ അടുത്താണെത്തിയത്. ക്രിസ്മസ് തലേന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.23-ഓടെയാണ് പെരിഹീലിയൻ എന്നറിയപ്പെടുന്ന ഭാ​ഗത്ത് ദൗത്യമെത്തേണ്ടത്.

ഡിസംബർ 20നാണ് പേടകത്തിൽ നിന്ന് അവസാന സി​ഗ്നൽ ലഭിച്ചത്. പേടകം സാധാരണനിലയിൽ പ്രവർത്തിക്കുന്നതിനാൽ ദൗത്യം പൂർത്തിയാക്കിയിട്ടുണ്ടാകുമെന്ന് നാസ അറിയിച്ചു. ഡിസംബർ 27-നാണ് പേടകത്തിൽ നിന്നുള്ള അടുത്ത സിഗ്നൽ ലഭിക്കുക. സൂര്യന്റെ ഏറ്റവും പുറമേയുള്ള അന്തരീക്ഷമായ കൊറോണയിലൂടെയാണ് നിലവിൽ പേടകം സഞ്ചരിക്കുക.

മണിക്കൂറിൽ 430,000 കിമീ വേ​ഗത്തിലാണ് പേടകം സഞ്ചരിച്ചത്. 982 ° C വരെയുള്ള താപനിലയെ അതിജീവിക്കാനും പാർക്കർ സോളാർ പ്രോബിന് സാധിക്കും. സൗരവാതത്തിൻ്റെ ഉത്ഭവം, കൊറോണയുടെ ചൂട്, കൊറോണൽ മാസ് എജക്ഷനുകളുടെ രൂപീകരണം തുടങ്ങിയ പ്രധാന സൂര്യരഹസ്യങ്ങൾ മനസ്സിലാക്കാൻ പാർക്കർ ശാസ്ത്രജ്ഞരെ സഹായിക്കും. 2021-ൽ സൗരാന്തരീക്ഷത്തിലേക്കുള്ള ആദ്യ പ്രവേശത്തിൽ, സൂര്യൻ്റെ അന്തരീക്ഷ അതിരുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ കണ്ടെത്തുകയും കൊറോണൽ സ്ട്രീമറുകളുടെ ക്ലോസ്-അപ്പ് ചിത്രങ്ങൾ പകർത്തുകയും ചെയ്തു.  പേടകത്തിൻ്റെ ഉപകരണങ്ങളിലൊന്ന് ശുക്രനിൽ നിന്ന് ദൃശ്യപ്രകാശം പിടിച്ചെടുത്തിരുന്നു. 

ഇതുവരെ മനുഷ്യനിർമിത വസ്തുക്കൾ സൂര്യന് ഇത്രയടുത്ത് എത്തിയിട്ടില്ല.  പേടകത്തിൽനിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് നാസയും ശാസ്ത്രലോകവും. 2018 ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചത്. മണിക്കൂറിൽ 6,90,000 കിലോമീറ്റർ വേഗത്തിൽ പേടകത്തിന് സഞ്ചരിക്കാനാകും.  

Latest Videos
Follow Us:
Download App:
  • android
  • ios