Artemis Mission : ചന്ദ്രനിലേക്ക് നിങ്ങളുടെ പേര് അയക്കാം; അവസരം ഒരാഴ്ച കൂടി മാത്രം

മൂന്ന് വട്ടം വെറ്റ് ഡ്രെസ് റിഹേഴ്‌സലുകള്‍ നടത്തിയ ശേഷം ഏപ്രിലില്‍ റോക്കറ്റ് തിരികെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംങിലേക്ക് കൊണ്ടുപോവും. 

NASAs Artemis 1 moon rocket returns to launch pad for crucial tests

ചന്ദ്രനിലേക്ക് നിങ്ങളുടെ പേര് അയക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിന്‍റെ ഭാഗമായി പൊതുജന പിന്തുണ ആര്‍ജ്ജിക്കുന്നതിനാണ് ഈ ഓണ്‍ലൈന്‍ ക്യാംപെയിന്‍ നാസ നടത്തുന്നത്.  സൗജന്യമായി സൈൻ അപ്പ് ചെയ്ത് പേര് നല്‍കിയാല്‍, നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് പറക്കും.

നിങ്ങൾക്ക് കുറച്ച് ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഫ്ലാഷ് ഡ്രൈവുകളിൽ പേരുകൾ രേഖപ്പെടുത്താൻ നാസ ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ആർട്ടെമിസ്-1 ചന്ദ്രനെ ചുറ്റുമ്പോൾ, നിങ്ങളുടെ പേരും ഉണ്ടാകും. ഇതാദ്യമായല്ല നാസ ഇത്തരം ഒരു പരീക്ഷണം നടത്തുന്നത്. മുന്‍പ് ചൊവ്വാ പര്യവേക്ഷണ ദൗത്യത്തില്‍ ഏകദേശം 11 ദശലക്ഷം പേരുകളാണ് പെർസെവറൻസ് റോവർ വഴി അയച്ചത്. 

ആര്‍ട്ടിമിസ് ദൗത്യം എവിടെ വരെ?

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനായുള്ള റോക്കറ്റ് അവസാനവട്ട പരീക്ഷണത്തിലെന്നാണ് നാസ  പറയുന്നത്. സ്‌പേസ് ലോഞ്ച് സിസ്റ്റവും ഒറിയോണ്‍ ബഹിരാകാശ പേടകവും അടങ്ങുന്നതാണ് 332 അടി ഉയരമുള്ള ആര്‍ട്ടിമിസ് 1 റോക്കറ്റ്. ജൂണ്‍ ആറിന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്ക് റോക്കറ്റ് എത്തിക്കും. അവസാനഘട്ട പരീക്ഷണങ്ങള്‍ ഏതാണ്ട് 12 മണിക്കൂര്‍ നീളും. 

ജൂണ്‍ 19ന് മുമ്പ് അനുയോജ്യമായ കാലാവസ്ഥയില്‍ വെറ്റ് ഡ്രസ് റിഹേഴ്‌സല്‍ എന്നു വിളിക്കുന്ന അന്തിമ പരീക്ഷണങ്ങള്‍ നടത്താനാവുമെന്നാണ് നാസ പറയുന്നത്. റോക്കറ്റിനെ വിക്ഷേപണ തറയില്‍ ഇരുത്തിക്കൊണ്ടുതന്നെ വിക്ഷേപണം നടക്കുമ്പോഴുള്ള എല്ലാഘട്ടങ്ങളും പരീക്ഷിക്കുന്ന രീതിയാണ് വെറ്റ് ഡ്രസ് റിഹേഴ്‌സലില്‍ നടക്കുക.

മൂന്ന് വട്ടം വെറ്റ് ഡ്രെസ് റിഹേഴ്‌സലുകള്‍ നടത്തിയ ശേഷം ഏപ്രിലില്‍ റോക്കറ്റ് തിരികെ വെഹിക്കിള്‍ അസംബ്ലി ബില്‍ഡിംങിലേക്ക് കൊണ്ടുപോവും. പിന്നീട് ഏറ്റവും അവസാനഘട്ടത്തിന്റെ സൂഷ്മപരിശോധ നടത്തും. തിരിച്ചെത്തുന്ന ആര്‍ട്ടിമിസ് റോക്കറ്റ് പിന്നീട് വിക്ഷേപണത്തിനായാണ് പുറത്തേക്കെടുക്കുക. 

നിരവധി സൂഷ്മ പരിശോധനകളും പരീക്ഷണങ്ങളും നടത്തി കാര്യക്ഷമത ഉറപ്പു വരുത്തിയ ശേഷമേ ചന്ദ്രനിലേക്കുള്ള പുതിയ റോക്കറ്റിന് നാസ അനുമതി നല്‍കുകയുള്ളൂ. മുന്‍കാലത്ത് അപ്പോളോ, ഷട്ടില്‍ ദൗത്യങ്ങള്‍ കടന്നുപോയ പരീക്ഷണഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ആര്‍ട്ടിമിസ് സംഘം പോവുന്നത്. സാങ്കേതിക ഭീഷണികള്‍ക്കൊപ്പം പ്രവചിക്കാനാവാത്ത കാലാവസ്ഥ കൂടി ചേരുന്നതോടെ ആര്‍ട്ടിമിസ് 1ന്റെ ആളില്ലാ വിക്ഷേപണ ദൗത്യം നീളാനും സാധ്യതയുണ്ട്. 

വെറ്റ് ഡ്രെസ് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആര്‍ട്ടിമിസ് 1ന്റെ അന്തിമ വിക്ഷേപണ തിയതി നിശ്ചയിക്കുക. ചന്ദ്രന് അപ്പുറം പോയശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ് ആര്‍ട്ടിമിസ് 1ന്റെ . ഈ ആളില്ലാ റോക്കറ്റ് ദൗത്യത്തോടെയാണ് ഔദ്യോഗികമായി നാസയുടെ ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുകയെന്ന ആര്‍ട്ടിമിസ് ദൗത്യത്തിന് തുടക്കമാവുക. ആദ്യ വനിത അടക്കമുള്ള സഞ്ചാരികളെ 2025 നകം ചന്ദ്രനില്‍ ഇറക്കുകയാണ് നാസ ലക്ഷ്യമിടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios