വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?
വരുന്ന 8-9 ദിവസങ്ങളില്‍ ഭൂമിക്ക് അരികിലേക്കെത്തുന്ന ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്
വാഷിംഗ്‌ടണ്‍: സമീപദിവസങ്ങളില്‍ ഏറെ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്ക് അരികിലൂടെ കടന്നുപോയത്. പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നതിനിടെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് നാസ പറയുന്നു. മണിക്കൂറില്‍ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. വരുന്ന 8-9 ദിവസങ്ങളില്‍ ഭൂമിക്ക് അരികിലേക്കെത്തുന്ന ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എന്‍എഫ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 220 അടി, അതായത് 67 മീറ്റര്‍ വ്യാസമുള്ള 2024 NF ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. 30 ലക്ഷം മൈലായിരിക്കും (4828032 കിലോമീറ്റര്‍) ഈസമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പൽഷൻ ലബോററ്ററി ഡാറ്റ പറയുന്നു.
Read more: വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്ത്; വേഗം 20,993 കിലോമീറ്റര്‍!
2024 എന്‍എഫ് ഛിന്നഗ്രഹത്തിന് 67 മീറ്റര്‍ മാത്രമാണ് വ്യാസം എന്നതിനാല്‍ അത് ഭൂമിക്ക് യാതൊരു പ്രശ്‌നവും സൃഷ്ടിക്കില്ല എന്നാണ് നാസയുടെ അനുമാനം. സാധാരണഗതിയില്‍ ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ എങ്കിലും അടുത്തും 150 മീറ്റര്‍ വ്യാസവുമുണ്ടെങ്കിലേ ഛിന്നഗ്രങ്ങള്‍ ഭൂമിക്ക് ഭീഷണിയാവാറുള്ളൂ എന്നാണ് നാസ പറയുന്നത്. 2024 എന്‍എഫ് 30 ലക്ഷം മൈല്‍ വരെ ഭൂമിക്ക് അരികിലെത്തുമെങ്കിലും വലിപ്പം കുറവായതിനാല്‍ അപകടകാരിയാവില്ല.
ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകുന്ന ബഹിരാകാശ വസ്‌തുക്കളെ നാസ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഭൂമിയിലെ ജീവന് വലിയ അപകടം ഇവയുടെ കൂട്ടയിടി നല്‍കും എന്നതിനാലാണിത്. ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം പഠിക്കുന്നുണ്ട്. 2024 എന്‍എഫിന് പുറമെ മറ്റ് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകും. എന്നാല്‍ വലിപ്പം കുറവായതിനാല്‍ ഇവയൊന്നും ഭൂമിക്ക് ഭീഷണിയാവാനിടയില്ല.
Read more: അന്യഗ്രഹജീവികളെ കണ്ടെത്തുക ഏറെ വൈകില്ല? നിര്‍ണായക ദൗത്യവുമായി നാസ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം