അന്യഗ്രഹജീവികള്‍ ഭൂമിയിലുണ്ടോ?: നാസയുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു.!
യുഎസ് പൈലറ്റുമാരും മറ്റുള്ളവരും റിപ്പോർട്ട് ചെയ്ത വൈവിധ്യമാർന്ന യുഎഫ്ഒ ( അണ്‍ഐഡന്‍റിഫൈഡ് ഒബ്ജക്ട്) പ്രതിഭാസങ്ങള്‍ക്കാണ് അന്വേഷണ സംഘം ഉത്തരം തേടിയത്.
ന്യൂയോര്‍ക്ക്: അണ്‍ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവ തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങൾ പഠിച്ച നാസയുടെ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നു. അന്യഗ്രഹ ജീവികളുടെത് എന്ന പേരില്‍ പ്രചരിക്കുന്ന യുഎഫ്ഒ ( അണ്‍ഐഡന്‍റിഫൈഡ് ഒബ്ജക്ട്) ദൃശ്യങ്ങൾ പരിശോധിച്ച സ്വതന്ത്ര്യ സംഘമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാസ റിപ്പോര്‍ട്ടിന്‍റെ അവതരണം അവരുടെ വിവിധ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി ലൈവായി കാണിച്ചിരുന്നു.
യുഎസ് പൈലറ്റുമാരും മറ്റുള്ളവരും റിപ്പോർട്ട് ചെയ്ത വൈവിധ്യമാർന്ന യുഎഫ്ഒ ( അണ്‍ഐഡന്‍റിഫൈഡ് ഒബ്ജക്ട്) പ്രതിഭാസങ്ങള്‍ക്കാണ് അന്വേഷണ സംഘം ഉത്തരം തേടിയത്. അന്വേഷണത്തിനായി യുഎഫ്ഒ പ്രതിഭാസങ്ങളെ അണ്‍ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവ തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങള്‍ എന്ന് നാസ പുനര്‍ നാമകരണം ചെയ്തിരുന്നു
അജ്ഞാത അനോമലസ് പ്രതിഭാസങ്ങൾ അല്ലെങ്കിൽ യുഎപിയെ "വിമാനങ്ങളോ, ശാസ്ത്രീയമായി വിവരിച്ച പ്രകൃതി പ്രതിഭാസങ്ങളോ അല്ലാതെ ആകാശത്ത് കാണുന്ന അസാധരണ പ്രതിഭാസങ്ങള്‍" എന്നാണ് അന്വേഷണ സംഘം നിര്‍വചിച്ചിരിക്കുന്നത്. അതായത് ഭാവിയില്‍ 'പറക്കും തളിക' കണ്ടു തുടങ്ങിയ വാദങ്ങള്‍ യുഎപിയുടെ കീഴില്‍ വരും.
എന്തായാലും അന്വേഷണ സംഘം നാസ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത യുഎപി കേസുകള്‍ പരിശോധിക്കുകയും. നിലവിലുള്ള യുഎപി റിപ്പോർട്ടുകൾക്ക് ഏതിന് പിന്നില്‍ എങ്കിലും അന്യഗ്രഹ ജീവികളുടെയോ മറ്റോ സാന്നിധ്യം ഉള്ളതായി നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നാണ് പറയുന്നത്. അതേ സമയം അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്ന് നാസ മേധാവി ബിൽ നെൽസൺ പ്രസ്താവിക്കുകയും ചെയ്തു.
അതേ സമയം യുഎപി പ്രതിഭാസങ്ങള്‍ തുടര്‍ന്നും വിശദമായി പഠിക്കുമെന്നാണ് നാസ അറിയിച്ചത്. യുഎപികൾക്കായി നാസ പുതിയ ഗവേഷണ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ ഇപ്പോള്‍ അതിന്‍റെ കൂടുതല്‍ കാര്യം വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് നാസ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9നാണ് നാസ യുഎഫ്ഒ പ്രതിഭാസങ്ങള്‍ പഠിക്കാന്‍ സ്വതന്ത്ര്യ അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഡോ.സൈമൺസ് ഫൗണ്ടേഷനിലെ ഡേവിഡ് സ്പെർഗലായിരുന്നു ഈ അന്വേഷണ സംഘത്തിന്‍റെ മേധാവി.
നീണ്ട തലയും, മൂന്ന് വിരലുകളുള്ള കൈകളും, മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അന്യഗ്രഹ ജീവികള്‍, വസ്തുത ഇതാണ്