'ഇന്ന് കടന്ന് പോകും'; ഛിന്നഗ്രഹം 2023 ടികെ 15 ഭൂമിക്ക് 'തൊട്ടടുത്തെന്ന്' നാസ !
ചന്ദ്രനെക്കാള്‍ അടുത്തു കൂടിയാണ് ഈ ഛിന്നഗ്രഹം ഇന്ന് ഭൂമിയെ കടന്ന് പോകുന്നത്. (പ്രതീകാത്മക ചിത്രം / ഗെറ്റി)
നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (National Aeronautics and Space Administration - NASA) ന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഒരു ഛന്നഗ്രഹം ഭൂമിയ്ക്ക് സമീപത്ത് കൂടി ഇന്ന് കടന്ന് പോകുന്നു.. അത് ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേക്കാള്‍ വളരെ അടുത്തെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3,84,400 കിലോമീറ്ററാണ്. എന്നാല്‍ 'ഛിന്നഗ്രഹം 2023 ടികെ 15' (Asteroid 2023 TK15) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 3,79,994 കിലോമീറ്റര്‍ അകലെ വരെ എത്തിയെന്നാണ് നാസ അവകാശപ്പെടുന്നത്. 2023 ഒക്ടോബർ 20 വെള്ളിയാഴ്ച (ഇന്ന്) ഈ ഛിന്നഗ്രഹം ഭൂമിയുമായി ഏറ്റവും അടുത്ത് പ്രത്യക്ഷപ്പെടുമെന്നും നാസയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ഈ ഛിന്നഗ്രഹം ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടമായ അപ്പോളോ ഗ്രൂപ്പിൽ പെടുന്ന ഒന്നാണ്. ഭൂമിയേക്കാള്‍ വലിപ്പമുള്ള ചില അര്‍ദ്ധ - എന്നാല്‍ വലുതുമായ ഛിന്നഗ്രഹങ്ങളും ഇക്കൂട്ടത്തിലൂണ്ട്. ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ കാൾ റെയിൻമുത്ത് (Karl Reinmuth) 1930 കളിൽ കണ്ടെത്തിയ 1862 അപ്പോളോ ഛിന്നഗ്രഹത്തിന്‍റെ (1862 Apollo asteroid) പേരിലാണ് ഈ ഛിന്നഗ്രഹങ്ങൾ അറിയപ്പെടുന്നത്. ഈ പാറക്കുട്ടങ്ങളില്‍ നിന്നും തെറിച്ച് ഭൂമിയുടെ നേര്‍ക്ക് വരുന്ന ഛിന്നഗ്രഹങ്ങളുടെ ആഘോതത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ യുഎസ് ബഹിരാകാശ ഏജൻസി ഈ ഛിന്നഗ്രഹങ്ങളെ വളരെക്കാലമായി റഡാറിൽ നീരീക്ഷിക്കുകയാണ്.
യുകെയിലെ സ്കൂളില്‍ 'ഹെഡ്മാഷ്' ഇനി എ ഐ ബോട്ട്; പേര് 'അബിഗെയ്ൽ ബെയ്ലി' !
ഛിന്നഗ്രഹം 2023 TK15
മണിക്കൂറില്‍ 79,085 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്നതാണ് ഇപ്പോള്‍ ഭൂമിക്ക് നേരെ വരുന്ന ഛിന്നഗ്രഹം 2023 TK15 എന്ന് നാസാ ഗവേഷകര്‍ പറയുന്നു. അതായത് ഒരു ബഹിരാകാശ വാഹനത്തേക്കാള്‍ വേഗത ഏറിയത്. എന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിയുടെ 3,79,994 കിലോമീറ്റര്‍ അകലെ കൂടി കടന്ന് പോകും. അതായത് ചന്ദ്രന്‍റെ അകലത്തിനും അടുത്ത് കൂടി ഇത് ഭൂമിയെ കടന്നു പോകുമെന്ന്. ഛിന്നഗ്രഹം 2023 TK15 ഉം ഭൂമിയും ഏറ്റവും അടുത്ത് വരുന്ന ദിവസമാണ് ഇന്ന്. ഈ ഛിന്നഗ്രഹത്തിന് 130 അടി, ഏതാണ്ട് ഒരു വിമാനത്തോളം മാത്രം വലിപ്പമാണ് നാസ കണക്കാക്കുന്നത്. വലുപ്പത്തില്‍ താരതമ്യേന ചെറുതായതിനാല്‍ ഇത് ഭൂമിക്ക് ദോഷകരമല്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആദ്യമായല്ല ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോകുന്നതെങ്കിലും ഇത്രയും അടുത്തുകൂടി കടന്നു പോകുന്ന (Near-Earth Object - NEO) ആദ്യ ഛിന്നഗ്രഹമാണിതെന്നും നാസ അവകാശപ്പെട്ടു.
അതേസമയം കഴിഞ്ഞ ഓക്ടോബര്‍ 13 ന് ഛിന്നഗ്രഹം 2023 TC1, ഛിന്നഗ്രഹം 2023 TB4, ഛിന്നഗ്രഹം 2021 NT14, ഛിന്നഗ്രഹം 2023 TU5, ഛിന്നഗ്രഹം 2023 TD4 എന്നിവ ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോയിരുന്നു. ഇവ ഭൂമിയോട് 1.7 ദശലക്ഷം കിലോമീറ്റര്‍ സമീപത്ത് കൂടിയാണ് കടന്ന് പോയത്. ഇതിന് പിന്നാലെയാണ് ഛിന്നഗ്രഹം 2023 TK15, ഭൂമിക്ക് വെറും മൂന്ന് ലക്ഷം കിലോമീറ്റര്‍ ദൂരത്ത് കൂടി കടന്ന് പോകുന്നത്. നിയോവൈസ് ടെലിസ്കോപ്പ് (NEOWISE telescope), അറ്റകാമ ലാര്‍ജ് മില്ലിമീറ്റര്‍/സബ് മില്ലീ മീറ്റര്‍ ആരേ (Atacama Large Millimeter/submillimeter Array - ALMA)), കാറ്റലിനാ സ്കൈ സര്‍വേ (Catalina Sky Survey) തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാസ ഗവേഷകര്‍ ഈ ഛിന്നഗ്രഹങ്ങളെ നിരീക്ഷിച്ച് വരുന്നത്.
'ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍' 2024ല്‍ തന്നെ, കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക്