ഒറൈയോണ്‍ ഭൂമിയിലെത്തി, നാസയുടെ ചന്ദ്രപേടകം പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി
ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അകലെ വരെ ചെന്നാണ് പേടകം തിരിച്ചെത്തുന്നത്.
ദില്ലി: നാസയുടെ ചന്ദ്രപേടകം ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി. 25 നാൾ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒറൈയോൺ പേടകം ഇന്ന് ഭൂമിയിൽ തിരിച്ചെത്തിയത്. ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റർ അകലെ വരെ ചെന്നാണ് പേടകം തിരിച്ചെത്തുന്നത്. നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ഒരു പേടകത്തെ തിരികെ ഭൂമിയിലിറക്കുന്നതിൽ പുതുമയൊന്നുമില്ല. പക്ഷേ ഒറൈയോണിന്‍റെ പുനപ്രവേശം ഇത് വരെ പരീക്ഷിക്കാത്ത വിധത്തിലായിരുന്നു. സ്കിപ് എൻട്രി എന്നാണ് ഈ രീതിയുടെ പേര്. ഒരു വട്ടം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഒന്ന് തെറിച്ച് പുറത്തേക്ക് പോയി വീണ്ടും പ്രവേശിക്കുന്നതാണ് രീതി.