NASA Black Hole : രണ്ട് ബ്ലാക്ക് ഹോളില്‍ നിന്നുള്ള 'ശബ്ദങ്ങള്‍' പുറത്തുവിട്ട് നാസ
ഭൂമിയിൽ നിന്ന് പ്രകാശവർഷം 60 ദശലക്ഷത്തോളം പ്രകാശവര്‍ഷം അകലെ പെർസിയസ് ഗാലക്‌സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ളതും, ഗാലക്‌സി എം 87 ന്റെ കേന്ദ്രത്തിലുള്ളതുമായ തമോഗര്‍ത്തങ്ങളെയാണ് ശബ്ദത്തിലേക്ക് മാറ്റിയത്.
ബ്ലാക്ക് ഹോള്‍ വാരത്തിന്‍റെ ഭാഗമായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ബ്ലാക്ക് ഹോളുകളില്‍ നിന്നുള്ള പുതിയ സോണിഫിക്കേഷനുകൾ പുറത്തിറക്കി. ആസ്ട്രോണിമിക്കല്‍ ഡാറ്റയെ ശബ്ദത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിനെയാണ് സോണിഫിക്കേഷനുകൾ എന്ന് പറയുന്നത്. ഭൂമിയിൽ നിന്ന് പ്രകാശവർഷം 60 ദശലക്ഷത്തോളം പ്രകാശവര്‍ഷം അകലെ പെർസിയസ് ഗാലക്‌സി ക്ലസ്റ്ററിന്റെ മധ്യഭാഗത്തുള്ളതും, ഗാലക്‌സി എം 87 ന്റെ കേന്ദ്രത്തിലുള്ളതുമായ തമോഗര്‍ത്തങ്ങളെയാണ് ശബ്ദത്തിലേക്ക് മാറ്റിയത്.
പെർസിയസിനെ സംബന്ധിച്ചിടത്തോളം, നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയിൽ നിന്നുള്ള ഡാറ്റയിലെ തരംഗങ്ങളെ പുതിയ സോൺഫിക്കേഷനായി മാറ്റുകയായിരുന്നു. ഈ പുതിയ സോണിഫിക്കേഷനിൽ, ജ്യോതിശാസ്ത്രജ്ഞർ മുന്‍പ് തിരിച്ചറിഞ്ഞ ശബ്ദതരംഗങ്ങൾ വേർതിരിച്ചെടുക്കുകയും ആദ്യമായി കേൾക്കാവുന്നതാക്കി മാറ്റുകയും ചെയ്തു.
ശബ്ദ തരംഗങ്ങൾ മധ്യത്തിൽ നിന്ന് പുറത്തേക്ക് റേഡിയൽ ദിശകളിൽ വേർതിരിച്ചെടുത്ത്. സിഗ്നലുകളെ അവയുടെ യഥാർത്ഥ പിച്ചിൽ നിന്ന് 57, 58 ഒക്ടേവുകൾ മുകളിലേക്ക് സ്കെയിൽ ചെയ്തുകൊണ്ട് മനുഷ്യന്‍റെ കേള്‍വിക്ക് സാധിക്കുന്ന രീതിയിലാക്കി. അതായത് അവയുടെ യഥാർത്ഥ ആവൃത്തിയേക്കാൾ 144 ക്വാഡ്രില്യണും 288 ക്വാഡ്രില്യണും മടങ്ങ് കൂടുതലാണ് നാം കേള്‍ക്കുന്നത്.
ഇവന്റ് ഹൊറൈസൺ ടെലിസ്‌കോപ്പ് (EHT) 2019-ൽ പുറത്തിറക്കിയ ഒരു ചിത്രത്തിലൂടെ സെലിബ്രിറ്റി പദവി നേടിയ തമോദ്വാരത്തിന്റെ ഭവനമാണ് മെസ്സിയർ 87, അല്ലെങ്കിൽ M87. പുതിയ സോണിഫിക്കേഷൻ എം87 നിരീക്ഷിച്ച മറ്റ് ദൂരദർശിനികളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് തയ്യാറാക്കിയത്. പുതിയ സോണിഫിക്കേഷൻ ഇടത്തുനിന്ന് വലത്തോട്ട് ത്രിതല ഇമേജിൽ ഉടനീളം സ്കാൻ ചെയ്യുന്നു എന്നാണ് നാസ പറയുന്നത്.
ഓരോ തരംഗദൈർഘ്യവും വ്യത്യസ്തമായ ശ്രവണ ടോണുകളിലേക്ക് മാപ്പ് ചെയ്യുന്നു. മുകളിൽ നിന്ന് താഴേക്ക്, മൂന്ന് തലങ്ങളുള്ള ചിത്രത്തിൽ ചന്ദ്രയിൽ നിന്നുള്ള എക്സ്-റേ, ഹബിളിൽ നിന്നുള്ള ഒപ്റ്റിക്കൽ ലൈറ്റ്, ചിലിയിലെ അറ്റകാമ ലാർജ് മില്ലിമീറ്റർ അറേയിൽ (ALMA) നിന്നുള്ള റേഡിയോ തരംഗങ്ങൾ എന്നിവ ഈ ശബ്ദ നിര്‍മ്മിതിക്കായി പ്രയോജനപ്പെടുത്തി.