ഇന്ത്യയുടെ ആകാശത്തിന് മുകളില്‍ നീല ദിവ്യവെളിച്ചം; ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഫോട്ടോ വൈറല്‍, സംഭവം എന്ത്?

നാസയുടെ ബഹിരാകാശ യാത്രികനായ മാത്യൂ ഡൊമിനിക്കാണ് അവിസ്‌മരണീയ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നിന്ന് പകര്‍ത്തിയത്

NASA astronaut Matthew Dominick has shared a spectacular image of lightning over India from space

ദില്ലി: ഇന്ത്യക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ നീലജ്വാല! മാത്യൂ ഡൊമിനിക് എന്ന ബഹിരാകാശ യാത്രികന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ അവിസ്‌മരണീയ ചിത്രം ആളുകളെ ഞെട്ടിക്കുകയാണ്. നാസയും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

നാസയുടെ ബഹിരാകാശ യാത്രികനായ മാത്യൂ ഡൊമിനിക്കാണ് അവിസ്‌മരണീയ ചിത്രം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നിന്ന് പകര്‍ത്തിയത്. അദേഹം തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമമായ എക്‌സില്‍ ആദ്യം പങ്കുവെച്ചതും. ഇത് പിന്നീട് നാസ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു. ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളും മറ്റ് വിളക്കുകളും ഇടിമിന്നലും ചേര്‍ന്നപ്പോഴാണ് ഇന്ത്യയുടെ ആകാശത്ത് ഈ അവിസ്‌മരണീയ ചിത്രമുണ്ടായത് എന്ന് മാത്യു പറയുന്നു. ലക്ഷക്കണക്കിനാളുകളാണ് ഈ ചിത്രം എക്‌സില്‍ കണ്ടത്.  

ഭൂമി പശ്ചാത്തലമായി വരുന്ന രീതിയിലാണ് ഫ്രെയിമിംഗ്. ഇന്ത്യക്ക് മുകളിലെ ഇടിമിന്നല്‍ രാത്രിക്കാഴ്‌ച എന്ന അടിക്കുറിപ്പോടെയാണ് മാത്യൂ ഡൊമിനിക്ക് ചിത്രം പങ്കുവെച്ചത്. 'ചിത്രത്തിന്‍റെ മധ്യഭാഗത്ത് തന്നെ ഇടിമിന്നല്‍ ഫ്രെയിം ചെയ്യാന്‍ കഴി‌ഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രം ക്രോപ് ചെയ്യേണ്ടിവന്നില്ല. 1/5s, 85mm, f1.4, ISO 6400 കണക്കിലാണ് ഫോട്ടോ ക്ലിക്ക് ചെയ്‌തത്' എന്നും അദേഹം വിശദീകരിക്കുന്നു. ഈ ചിത്രത്തിലെ വെളിച്ചത്തിന്‍റെ ഘടകങ്ങളെ കുറിച്ച് മാത്യൂ ഡൊമിനിക്ക് വിശദീകരിച്ചിട്ടുമുണ്ട്. ഇതുവരെ കണ്ട ഏറ്റവും മികച്ച ബഹിരാകാശ ചിത്രം എന്നാണ് മാത്യുവിന്‍റെ ഫോട്ടോയ്ക്ക് പലരും നല്‍കുന്ന വിശദീകരണം. 

ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ തെക്കുകിഴക്കേ ഏഷ്യയുടെ ചിത്രവും മാത്യു ഡൊമിനിക്ക് പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ഇടിമിന്നലും ബോട്ടുകളില്‍ നിന്നുള്ള ലൈറ്റുകളുമുണ്ട്. 

Read more: മൂന്ന് ടണ്ണോളം ഭക്ഷണം, ഇന്ധനം, മറ്റ് സാമഗ്രികള്‍; ആളില്ലാ റഷ്യന്‍ പേടകം ബഹിരാകാശ നിലയത്തിലെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios