Mysterious flying objects : ആകാശത്ത് നിഗൂഢമായ പറക്കുന്ന വസ്തുക്കള്‍, അന്തംവിട്ട് ജനം

മംഗലാപുരത്തും ഉഡുപ്പിയിലുമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ 40 ഉപഗ്രഹങ്ങളെ പോലെ തോന്നിക്കുന്ന വലിയ മാലയാണ് ആകാശത്ത് കണ്ടത്.

Mysterious flying objects in Mangaluru Udupi It is Elon Musks Starlink satellite train

മംഗലാപുരം: ഡിസംബര്‍ 20 തിങ്കളാഴ്ച വൈകുന്നേരം ഉഡുപ്പിയിലെ ആകാശത്ത് നിഗൂഢമായ വസ്തുക്കള്‍ (Mysterious flying objects) പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ജനം പരിഭ്രാന്തിയിലായി. ഈ പ്രദേശങ്ങളിലെ നിരവധി നിവാസികള്‍ തിളങ്ങുന്ന പ്രകാശത്തോടു കൂടിയ നിഗൂഢമായ പറക്കുന്ന വസ്തുക്കള്‍ക്ക് സാക്ഷ്യം വഹിച്ചു. അന്യഗ്രഹജീവികളാണെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നും ജനങ്ങള്‍ ആശങ്കയോടെ പുറത്തിറങ്ങി. 

മംഗലാപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ (Mangaluru Udupi) ഇത് ദൃശ്യമയിരുന്നു. എന്നാല്‍, കേരളത്തിന്റെ ആകാശത്ത് ഇത് കണ്ടതായി റിപ്പോര്‍ട്ടില്ല. എന്നാല്‍, ഇത് ശതകോടീശ്വരനും വ്യവസായ ഭീമനുമായ ഇലോണ്‍ മസ്‌ക് നടത്തുന്ന യുഎസ് കമ്പനിയായ സ്പേസ് എക്സ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഉപഗ്രഹങ്ങളാണെന്നാണ് സൂചനകള്‍. 

മംഗലാപുരത്തും ഉഡുപ്പിയിലുമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ 40 ഉപഗ്രഹങ്ങളെ പോലെ തോന്നിക്കുന്ന വലിയ മാലയാണ് ആകാശത്ത് കണ്ടത്. സ്റ്റാര്‍ലിങ്ക് (Starlink satellite train) എന്ന് വിളിക്കപ്പെടുന്ന ഒന്നിന്റെ ഭാഗമാണ് ഈ ഉപഗ്രഹങ്ങള്‍. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇന്റര്‍നെറ്റ് ബീം ചെയ്യാനും സ്പേസ് എക്സിന്റെ പദ്ധതിയാണിത്. 

ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുമെന്ന് സ്‌പേസ് എക്‌സ് പ്രതീക്ഷിക്കുന്നു. ഈ ഉപഗ്രഹങ്ങള്‍ തലയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോള്‍, ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ ഒന്നിനുപുറകെ ഒന്നായി പിന്തുടരുമ്പോള്‍ അവ പ്രകാശങ്ങളുടെ ഒരു തീവണ്ടി പോലെ കാണപ്പെടുന്നു.

ലണ്ടന്‍ മുതല്‍ അന്റാര്‍ട്ടിക്ക വരെയുള്ള ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് വിതരണം ചെയ്യുക എന്നതാണ് സ്റ്റാര്‍ലിങ്കുമായുള്ള സ്‌പേസ് എക്‌സിന്റെ ലക്ഷ്യം. ഫൈബര്‍ ബ്രോഡ്ബാന്‍ഡിനേക്കാള്‍ വേഗത കുറവാണെന്നും എന്നാല്‍ നിലവിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളേക്കാള്‍ വേഗതയേറിയതാണെന്നും കണക്കാക്കിയിരിക്കുന്നു.

'എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വാങ്ങരുത്': ഇന്ത്യാക്കാർക്ക് ടെലികോം അതോറിറ്റിയുടെ മുന്നറിയിപ്പ്

എലോൺ മസ്കിന്റെ(Elon Musk)സ്റ്റാർലിങ്ക്  (Starlink)ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് നേരത്തെ പരാതി നൽകിയ ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറത്തിന്റെ നടപടിക്ക് പിന്നാലെ ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്ക് ആകെ മുന്നറിയിപ്പ് നൽകുകയാണ്.

ഇന്ത്യയിൽ സ്റ്റാർ‌ലിങ്ക് ഇന്റർ‌നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പിന് 7,000 രൂപയായിരുന്നു വില. എലോണ്‍ മസ്‌കിന്റെസ്റ്റാര്‍ലിങ്ക്  ഇന്ത്യയില്‍ ഒരു സബ്സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തതായി ഈ മാസമാദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ യൂണിറ്റ്, സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ, ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യക്കായുള്ള പദ്ധതികള്‍ വിശദമായി വിവരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രായ് ഇന്ത്യാക്കാർക്കാകെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അവരുടെ സേവനങ്ങൾ വാങ്ങരുതെന്നുമാണ് നിർദ്ദേശം. സാറ്റലൈറ്റ് അടിസ്ഥാനമായ സേവനങ്ങൾ നൽകും മുൻപ് ലൈസൻസ് എടുക്കണമെന്ന് എലോൺ മസ്കിനോട് കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios