ഇന്ത്യൻ സമയം പ്രകാരം ഇത് നാളെ ( മെയ് 16) രാവിലെ 7 മണിക്ക് ശേഷമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല.

ന്യൂയോര്‍ക്ക് : 2022ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം ലോകം ഇന്ന് കാണും. പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കും. അതാണ് ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ (Blood Moon) തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.

നാസ (NASA) വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ബ്ലഡ് മൂൺ വ്യക്തമായി കാണാം.

Scroll to load tweet…
Scroll to load tweet…

ഇന്ത്യയിൽ നിന്ന് ഈ പ്രതിഭാസം കാണാൻ സാധിക്കില്ല. ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 10.27നാണ് ബ്ലഡ് മൂൺ സംഭവിക്കുന്നത്. ഇന്ത്യൻ സമയം പ്രകാരം ഇത് നാളെ ( മെയ് 16) രാവിലെ 8 മണിക്കും 8.30നും ഇടയിലായിരിക്കും ഇത് സംഭവിക്കുക. ശേഷമാണ്. ഇന്ത്യയിൽ നേരിട്ട് ഈ പ്രതിഭാസം ദൃശ്യമാകില്ല.

Scroll to load tweet…

ബ്ലഡ് മൂൺ കാണാൻ സാധിക്കാത്തവർക്ക് നാസ തത്സമയ സംപ്രേഷണം നടത്തും. യൂട്യൂബ് സ്ട്രീംമിംഗ് ഇവിടെ കാണാം

YouTube video player