എൽപിഎസ്‍സി മേധാവി ഡോ.വി നാരായണന് സ്ഥാനക്കയറ്റം നല്‍‌കി ഐഎസ്ആര്‍ഒ

തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ മേധാവിയായ ഡോ.നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. 

LPSC Director DR V Narayanan got promotion in isro vvk

തിരുവനന്തപുരം: എൽപിഎസ്‍സി മേധാവി ഡോ.വി നാരായണന് സ്ഥാനക്കയറ്റം. ഡിസ്റ്റിൻഗ്വിഷ്ഡ് സയൻ്റിസ്റ്റ് ഗ്രേഡിൽ നിന്ന് അപെക്സ് ഗ്രേഡിലേക്കാണ് സ്ഥാനക്കയറ്റം. ഇതോടെ ഡോ.നാരായണൻ സെക്രട്ടറി ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടു. കേന്ദ്ര സർക്കാർ സർവ്വീസിൽ എത്താവുന്ന എറ്റവും ഉയർന്ന ഗ്രേഡാണിത്.

തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ മേധാവിയായ ഡോ.നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ഇന്ത്യയുടെ എറ്റവും കരുത്തനായ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ നിർണായക ഭാഗമാണ് ഈ എഞ്ചിൻ. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു.

ഇസ്രൊയുടെ ഭാവി വിക്ഷേപണവാഹനങ്ങളിൽ നിർണായകമാകാൻ പോകുന്ന സെമിക്രയോ എഞ്ചിനുകളുടെയും ലോക്സ് മിഥെയ്ൻ എഞ്ചിനുകളുടെയും വികസനവും തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ചന്ദ്രയാൻ 3; ചന്ദ്രനില്‍ പ്രകമ്പനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍

സുരക്ഷിതം, സുസജ്ജം; ചന്ദ്രയാൻ 3 റോവർ എടുത്ത ലാൻഡറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

Latest Videos
Follow Us:
Download App:
  • android
  • ios