കുഫോസിന്‍റെ 'പാതാള പൂന്താരകന്‍', വിവരങ്ങളുമായി ലിയനാഡോ ഡി കാപ്രിയോ
പ്രകാശത്തില്‍ നിന്ന് പോലും അകന്ന് ജീവിക്കുന്ന പാതാള പൂന്താരകനെ നിത്യ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ക്കിടെ കണ്ടെത്തിയ വിവരമാണ് ഡി കാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുള്ളത്.
കാലിഫോര്‍ണിയ: കുഫോസിലെ ഗവേഷകരുടെ കണ്ടെത്തലിന് അംഗീകാരവുമായി ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ. പാതാള പൂന്താരകൻ എന്ന ചെറുമത്സ്യത്തിന്‍റെ ചിത്രവും വരാല്‍ ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്‍റെ പ്രത്യേകതകളുമാണ് ഡി കാപ്രിയോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദമാക്കുന്നത്. പ്രകാശത്തില്‍ നിന്ന് പോലും അകന്ന് ജീവിക്കുന്ന പാതാള പൂന്താരകനെ നിത്യ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ക്കിടെ കണ്ടെത്തിയ വിവരമാണ് ഡി കാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുള്ളത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഈ ശുദ്ധ ജല മത്സ്യത്തിന്‍റെ ചിത്രം ലഭ്യമാക്കിയതെ സി പി അര്‍ജുനാണ് ലഭ്യമാക്കിയതെന്നും ഡി കാപ്രിയോ വിശദമാക്കുന്നുണ്ട്. ഈല്‍ ലോച്ച് ഇനത്തിലുള്ള മത്സ്യം പ്രകാശത്തില്‍ നിന്ന് പോലും ഒളിച്ച് ഉറവകളിലെയും മറ്റും ചെങ്കല്ലുകള്‍ക്കിടയിലാണ് സാധാരണ കാണാറുള്ളത്. ചെങ്ങന്നൂരില്‍ നിന്നാണ് പാതാള പൂന്താരകനെ കണ്ടെത്തിയത്. കുളിക്കുമ്പോള്‍ ഷവറിലൂടെ വന്ന ചെറുമത്സ്യത്തെ ചെങ്ങന്നൂര്‍ സ്വദേശിയായ എബ്രഹമാണ് കുഫോസില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് മുന്നിലെത്തിച്ചത്. 2020 ഒക്ടോബറിലായിരുന്നു ഇത്.
നേരത്തെ 2019 ഓഗസ്റ്റിലും ചെങ്ങന്നൂരിലെ കിണറില്‍ നിന്ന് അപൂര്‍വ്വ ഇനം മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഭൂഗർഭ മത്സ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യത്തെയാണ് ഇടനാട് ഗവ ജെബിഎസ് അധ്യാപിക ചന്ദനപ്പള്ളിയിൽ നീന രാജനാണ് വീട്ടിലെ കിണറ്റിൽനിന്ന് ലഭിച്ചത്. ഹൊറഗ്ലാനിസ് ജനുസ്സിൽപ്പെട്ട ഭൂഗർഭ മത്സ്യത്തെയാണ് കിണറില്‍ നിന്ന് കണ്ടെത്തിയത്.
ചെങ്ങന്നൂരില്‍ കിണർ വെള്ളത്തിലൂടെ ടാപ്പിൽ എത്തിയത് അപൂര്‍വ്വ മല്‍സ്യം
2019 ജൂലൈയിലും തിരുവല്ലയില്‍ നിന്ന് അപൂര്‍വ്വ മത്സ്യത്തെ കണ്ടെത്തിയിരുന്നു. തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് അപൂര്‍വ്വയിനം വരാലിനെ കണ്ടെത്തിയത്. ചുവന്ന നിറത്തിൽ നീളമുള്ള ശരീരത്തോട് കൂടിയ ഈ ചെറിയ മത്സ്യത്തെ തിരിച്ചറിഞ്ഞത് നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസിലെ ഉദ്യോഗസ്ഥരായിരുന്നു.
തിരുവല്ലയിലെ കിണറില്‍ നിന്ന് കണ്ടെത്തിയത് 'മഹാബലിയെ'; അപൂര്‍വ്വമെന്ന് ഗവേഷകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം