ചന്ദ്രയാന്‍ ദൗത്യത്തില്‍ കയ്യൊപ്പ് പതിപ്പിച്ച് കേരളാ പൊതുമേഖലാ സ്ഥാപനം കെഎംഎംഎല്ലും; അഭിമാന നിമിഷത്തിന്റെ ഭാഗം

കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് മെറ്റല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ലോഹക്കൂട്ടാണ് ചാന്ദ്രയാന്‍ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കല്‍ കമ്പോണന്‍റ്സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്.

kmml part of chandrayaan 3 titanium sponge metal used for third lunar exploration mission apn

കൊല്ലം : രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ കയ്യൊപ്പ് പതിപ്പിച്ച് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻജ് മെറ്റൽസ് ലിമിറ്റഡ്.  കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് മെറ്റല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ലോഹക്കൂട്ടാണ് ചാന്ദ്രയാന്‍ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കല്‍ കമ്പോണന്‍റ്സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. കെഎംഎംഎല്‍, വിക്രം സാരാഭായ് സ്‌പേസ് സെന്‍റര്‍, ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടണ്‍ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്‍റ് ചവറയില്‍ നിര്‍മ്മിച്ചത്. രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമിന്‍റെ സ്വപ്‌നപദ്ധതിയായിരുന്നു ഇത്. ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്‍റാണ് കൊല്ലത്തേത്.  ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ ടൈറ്റാനിയം സ്‌പോഞ്ച് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചത്. ചാന്ദ്രയാന്‍ 2 ദൗത്യത്തിനും കെ.എം.എം.എല്ലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചിരുന്നു.

'ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം, ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം'

140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളമുയർത്തിയാണ് രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത്.  ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3 പേടകവുമായി ഇസ്രോയുടെ എൽവിഎം ത്രീ എം ഫോർ റോക്കറ്റ് ഉച്ചയ്ക്ക് 2.35 നു കുതിച്ചുയർന്നു. നിശ്ചിത സമയത്തില്‍ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പ്രഖ്യാപിച്ചപ്പോൾ രാജ്യം കരഘോഷം മുഴക്കി. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം കൃത്യമായി ഭ്രമണപഥത്തിലെത്തി. ഇനി നാൽപ്പത് നാൾ നീളുന്ന യാത്രയ്ക്ക് ശേഷം എല്ലാം കൃത്യമായി നടന്നാൽ ആ​ഗസ്റ്റ് 23ന് വൈകിട്ട് 5.47ന് സോഫ്റ്റ് ലാൻഡിംഗ് ചെയ്യും.  

അഭിമാനം വാനോളം; ചരിത്രം കുറിച്ച് കുതിച്ചുയർന്ന് ചന്ദ്രയാൻ 3, പ്രതീക്ഷകളോടെ രാജ്യം

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios