ഛിന്ന​ഗ്രഹങ്ങളുമായി കൂട്ടിയിടിച്ചു; ജെയിംസ് വെബ്ബിന് ​ഗുരുതര കേടുപാടുകളെന്ന് റിപ്പോർട്ട് 

മെയ് 22 ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രാഥമിക കണ്ണാടിയിൽ ആറ് മൈക്രോമെറ്റോറൈറ്റുകൾ ഇടിച്ചു. ഇതിൽ ആറാമത്തേത് കാര്യമായ നാശനഷ്ടമുണ്ടാക്കി.

James Webb Telescope Damaged After Being Hit By Space Rock Report says

ന്യൂയോർക്ക്: നാസ (NASA) വിക്ഷേപിച്ച ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പായ ജെയിംസ് വെബ്ബിന് (James webb) ഛിന്ന ​ഗ്രഹങ്ങളുമായി കൂട്ടിയിടിച്ച്  കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ചിത്രങ്ങൾ ജെയിംസ് വെബ് അ‌യച്ചതിന് തൊട്ടുപിന്നാലെയാണ് ആശങ്കയിലാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്. ജെഎസ്ഡബ്ല്യുഎസ്ടി സയൻസ് പെർഫോമൻസ് ഫ്രം കമ്മീഷനിങ് റിപ്പോർട്ടിലാണ് ജെയിംസ് വെബ്ബിന് കൂട്ടിയിടിയിൽ കേടുപാടുകൾ സംഭവിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞന്മാരുടെ നി​ഗമനം. മെയ് മാസത്തിൽ ഛിന്നഗ്രഹങ്ങളുമായി ഇടിച്ച് ടെലസ്കോപ്പിന് സ്ഥിരമായ കേടുപാടുകൾ സംഭവിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. കമ്മീഷൻ ചെയ്യുന്ന ഘട്ടവുമായി ജെയിംസ് വെബ്ബിന്റെ പ്രകടനം വിലയിരുത്തി‌യപ്പോൾ ​ഗുരുതരമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തെന്നും പറയുന്നു.

നിർണായകമായ നേട്ടവുമായ ജെയിംസ് വെബ്; ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ​ഗ്രഹം കണ്ടെത്തി

കേടുപാടുകൾ ടെലസ്കോപ്പിന്റെ പ്രധാന ഭാ​ഗമായ കണ്ണാടിയെ സാവധാനം നശിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. മെയ് 22 ന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രാഥമിക കണ്ണാടിയിൽ ആറ് മൈക്രോമെറ്റോറൈറ്റുകൾ ഇടിച്ചു. ഇതിൽ ആറാമത്തേത് കാര്യമായ നാശനഷ്ടമുണ്ടാക്കി. തുടക്കത്തിൽ ഇത് ​ഗുരുതരമായിരുന്നില്ല. എന്നാൽ ഇപ്പോൾ വിചാരിച്ചതിനേക്കാൾ ഗുരുതരമായിരിക്കാമെന്നും ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു. ബഹിരാകാശ ദൂരദർശിനിയുടെ പ്രൈമറി മിററിന്റെ റെസല്യൂഷനിൽ കേടുപാടുകൾ ബാധിച്ചില്ലെങ്കിലും മിററുകളും സാവധാനം കേടാകുമെന്ന് വെബ് രൂപകൽപ്പന ചെയ്ത എഞ്ചിനീയർമാർ കരുതുന്നു.

അവർണനീയം മഹാപ്രപഞ്ചം; ജെയിംസ് വെബ് പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടു

ജൂണിൽ, ഛിന്നഗ്രഹ കൂട്ടിയിടിയെത്തുടർന്ന് നാസ പുറത്തിറക്കിയ പ്രസ്താവനയിൽ വെബിന്റെ കണ്ണാടി ഛിന്ന​ഗ്രഹ ആക്രമണത്തെ ചെറുക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ), കനേഡിയൻ ബഹിരാകാശ ഏജൻസി (സിഎസ്എ) എന്നിവയുടെ സഹകരണത്തോടെ 10 ബില്യൺ ഡോളർ ചെലവിലാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി  നിർമ്മിച്ചത്. ഭൂമിയിൽ നിന്ന് ഏകദേശം 16 ലക്ഷം അകലെയാണ് ജെയിംസ് വെബ്. 2021 ക്രിസ്മസ് ദിനത്തിലാണ് ടെലസ്കോപ്പ് വിക്ഷേപിച്ചത്. ഈ മാസമാദ്യമാണ് ജെയിംസ് ബഹിരാകാശത്ത് നിന്ന് പകർത്തിയ നിരവധി ചിത്രങ്ങൾ അയച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios