James Webb Telescope : ഇനി കാണാന്‍ പോകുന്നത് അത്ഭുത കാഴ്ചകള്‍; ആ 'അത്ഭുത ചിത്രം' പുറത്ത് വിട്ട് നാസ
'ഫൈൻ ഫേസിംഗ്' എന്ന് അറിയപ്പെടുന്ന മിറര്‍ ക്രമീകരണം പൂർത്തിയാക്കിയ ശേഷമാണ് 84406 എന്ന നക്ഷത്രത്തിന്‍റെ ചിത്രം ജെയിംസ് വെബ് ടെലസ്കോപ്പ് പകര്‍ത്തിയത്.
ജെയിംസ് വെബ് ടെലസ്കോപ്പ് അടുത്തിടെ നല്‍കിയ ചിത്രം ശരിക്കും നാസയിലെ (NASA) ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തി. 10 ബില്യൺ ഡോളർ ചിലവഴിച്ച് ഹബ്ബിള്‍ ടെലസ്കോപ്പിന്‍റെ പിന്‍ഗാമിയായി എന്ത്കൊണ്ട് ജെയിംസ് വെബ് ടെലസ്കോപ്പിനെ (James Webb Telescope) സ്ഥാപിച്ചു എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ചിത്രം. എച്ച്‌ഡി 84406 (HD 84406) എന്ന നക്ഷത്രത്തിന്‍റെ ജെയിംസ് വെബ് ടെലസ്കോപ്പ് എടുത്ത ഫോട്ടോ നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഫൈൻ ഫേസിംഗ്' എന്ന് അറിയപ്പെടുന്ന മിറര്‍ ക്രമീകരണം പൂർത്തിയാക്കിയ ശേഷമാണ് 84406 എന്ന നക്ഷത്രത്തിന്‍റെ ചിത്രം ജെയിംസ് വെബ് ടെലസ്കോപ്പ് പകര്‍ത്തിയത്. 18 ഷഡ്ഭുജാകൃതിയിലുള്ള മിററുകളുടെ ചെരിവുകള്‍ കൃത്യമായി വരുന്ന രീതിയിലാണ് 'ഫൈൻ ഫേസിംഗ്' പൂര്‍ത്തികരിച്ചതെന്ന് ഈ പ്രക്രിയ വിശദീകരിച്ചുകൊണ്ട് നാസ ശാസ്ത്രജ്ഞർ വിശദീകരിച്ചു.
'ഫൈൻ ഫേസിംഗ്' പൂര്‍ത്തിയായതോടെ ജെയിംസ് വെബ് ടെലസ്കോപ്പിന്‍റെ ഒരു പ്രധാന ഘട്ടം പൂർത്തീകരിച്ചിരിക്കുന്നു, ഏറ്റവും സങ്കീർണ്ണവും ചെലവേറിയതുമായ ഇതിന്‍റെ നിരീക്ഷണാലയം പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുന്നതിന് മുന്‍പ് നാസ അടുത്ത ഘട്ടത്തിലേക്ക് നീങ്ങും.
ക്ഷീരപഥം ഗ്യാലക്സിയിലെ ഒരു നക്ഷത്രമായ എച്ച്ഡി 84406, ജെയിംസ് വെബ് ടെലിസ്കോപ്പ് എടുത്ത ഫോട്ടോയിൽ ഒരു തിളങ്ങുന്ന ഒരു രൂപം കാണാം. നാസയുടെ അഭിപ്രായത്തിൽ, ടെലസ്കോപ്പ് നക്ഷത്രത്തെ തിരഞ്ഞെടുത്തത് ശാസ്ത്രീയമായ പ്രാധാന്യത്തിനല്ല, മറിച്ച് അതിന്റെ തെളിച്ചത്തിനും സ്ഥാനത്തിനും വേണ്ടി മാത്രമാണെന്നാണ് പറയുന്നത്.
ഈ ചിത്രത്തെ മനോഹരമാക്കുന്നത് മാത്രമല്ല ശാസ്ത്രീയമായി പ്രാധാന്യമുള്ളതുമാണ് എന്നും നാസ വ്യക്തമാക്കുന്നു. ആംബർ നിറമുള്ള വരകൾക്ക് പിന്നിൽ ചിത്രത്തിലുടനീളം കാണാൻ കഴിയുന്ന ചെറിയ പാടുകളാണ്. ആ ചെറിയ പാടുകൾ യഥാർത്ഥത്തിൽ പ്രായപരിധിയിലുള്ള വിദൂര താരാപഥങ്ങളാണ്. ഇതിനെ 'ഡീപ് ഫീൽഡ്' എന്ന് വിളിക്കുന്നു.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ ഓപ്പറേഷൻസ് പ്രോജക്ട് സയന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ജെയ്ൻ റിഗ്ബിന്‍റെ അഭിപ്രായ പ്രകാരം, "ഇത് ഇനി മുതൽ ഭാവിയായിരിക്കും. നമ്മൾ എവിടെ നോക്കിയാലും വളരെ ആഴമേറിയ കാഴ്ചകളായിരിക്കും. ശരിക്കും വലിയ അദ്ധ്യാനമില്ലാതെ., കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പ്രകാശം നമ്മൾ കാണുന്ന ഗ്യാലക്സികളിലേക്ക് ലഭിക്കും'
ഇപ്പോള്‍ പുറത്ത് വിട്ട ചിത്രത്തിലെ നക്ഷത്രം ഭൂമിയിൽ നിന്ന് 1.6 ദശലക്ഷം കിലോമീറ്റർ അകലെയാണ് നക്ഷത്രം സ്ഥിതി ചെയ്യുന്നത്. ജെയിംസ് വെബ് ദൂരദർശിനിയുടെ എല്ലാ ഉപകരണങ്ങളും വിന്യസിച്ചുകഴിഞ്ഞാൽ, മഹാവിസ്ഫോടനത്തിന് ശേഷം ഉയർന്നുവന്ന ആദ്യത്തെ നക്ഷത്രങ്ങളിൽ ചിലത് തങ്ങൾക്ക് കാണാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.