James Webb Space Telescope : പ്രപഞ്ച രഹസ്യം തേടി യാത്ര തുടങ്ങി; ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപണം വിജയം

ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു? ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? ഇങ്ങനെ കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ദൗത്യം.

James Webb Space Telescope launched from French Guiana


ഫ്രഞ്ച് ​ഗയാന: ജെയിംസ് വെബ് ടെലിസ്കോപ്പ് ( James Webb Space Telescope) വിക്ഷേപണം വിജയം. ഫ്രഞ്ച് ഗയാനയിൽ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സമയം 5.50നായിരുന്നു വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു. സോളാർ പാനലുകൾ വിടർന്ന് പ്രവർത്തിച്ചു തുടങ്ങിയതായി മിഷൻ കൺട്രോൾ അറിയിച്ചു.

 

 

 

മുപ്പത് വ‌‌ർഷമെടുത്ത് മൂന്ന് ബഹിരകാശ ഏജൻസികൾ ചേർന്നാണ് ദൗത്യം യാഥാർത്ഥ്യമാക്കിയത്. പത്ത് ബില്യൺ അമേരിക്കൻ ഡ‍ോളറാണ് ആകെ ചെലവ് (എഴുപത്തിയയ്യായിരം കോടി രൂപയ്ക്കും മുകളിൽ). 

ഈ പ്രപഞ്ചം അതിന്‍റെ ശൈശവ ദശയിൽ എങ്ങനെയായിരുന്നു? ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? ഇങ്ങനെ കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ദൗത്യം. നാസയും (NASA) യൂറോപ്യൻ സ്പേസ് ഏജൻസിയും ( European Space Agency (ESA))  കനേഡിയൻ സ്പേസ് ഏജൻസിയും (Canadian Space Agency (CSA)) ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. മനുഷ്യൻ ഇന്ന് വരെ നിർമ്മിച്ചതിൽ വച്ച് എറ്റവും ശേഷി കൂടിയ ബഹിരാകാശ ദൂരദർശിനിയുടെ വിക്ഷേപണമാണ് ഈ ക്രിസ്മസ് ദിനത്തിൽ നടന്നത്. 

Separation

വിക്ഷേപണം കഴിഞ്ഞ് 12 മണിക്കൂർ കഴിയുമ്പോഴായിരിക്കും ആദ്യ സഞ്ചാര പാതാ മാറ്റം.  ഇത്തരത്തിൽ മൂന്ന് തവണ പേടകത്തിലെ റോക്കറ്റുകൾ പ്രവർത്തിപ്പിച്ച് സഞ്ചാര പാത ക്രമീകരിക്കും. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിരട്ടി അകലത്തിൽ ലെഗ്രാഞ്ച് 2 പോയിന്റാണ് പേടകത്തിന്റെ ലക്ഷ്യം. ഇവിടെയെത്താൻ ഒരു മാസമെടുക്കും. സൂര്യന്‍റെ ശക്തമായ പ്രകാശത്തിൽ നിന്ന് ഭൂമിയും സ്വന്തം സോളാർ ഷീൽഡും ദൂരദ‌ർശിനിയെ സംരക്ഷിക്കും. ആദ്യ ചിത്രങ്ങൾ കിട്ടി തുടങ്ങാൻ പിന്നെയും കാത്തിരിക്കണം. എൽ 2വിൽ എത്തിയ ശേഷം കണ്ണാടി വിടരും, എല്ലാ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ശാസ്ത്ര ദൗത്യം തുടങ്ങുക. അത് കൊണ്ട് എൽ 2വിൽ എത്തി ആറ് മാസം കഴിഞ്ഞ ശേഷമായിരിക്കും ദൂരദർശിനി കമ്മീഷൻ ചെയ്യുക. 

Latest Videos
Follow Us:
Download App:
  • android
  • ios