ചന്ദ്രയാൻ 3 ന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം; സഞ്ചാരം തുടർന്ന് പേടകം, ഇനി ബാക്കിയുള്ളത് 2 ഭ്രമണപഥ ഉയർത്തലുകൾ

അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയർത്തലുകളാണ് ഇനി ബാക്കിയുള്ളത്. അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും.

ISRO says 3rd orbit raising manoeuvre of Chandrayaan 3 successful nbu

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയർത്തലുകളാണ് ഇനി ബാക്കിയുള്ളത്. അടുത്ത മാസം ഒന്നോടെ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും. ആ​ഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. 

Also Read: ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊല; യുവാവിനെ കൊന്നത് കഴുത്തിൽ കയർ മുറുക്കി; മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും  റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ഉമ്മൻ ചാണ്ടി അന്തരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios