പൊള്ളുന്ന ചൂടിനിടയിൽ മൺസൂൺ പ്രവചനവുമായി സ്കൈമെറ്റ്, ലാ നിന തുണയ്ക്കുമെന്ന് പ്രതീക്ഷ

എൽ നിനോ അതിവേഗം ലാ നിനയിലേക്ക് മറിയുകയാണ്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ മഴ ലഭിക്കുമെന്ന് സ്കൈമെറ്റ് എംഡി ജതിൻ സിംഗ് പറഞ്ഞു.

India to get normal monsoon, skymet prediction

ദില്ലി: ഈ വർഷം രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മൺസൂൺ മഴ സാധാരണ നിലയിൽ ലഭിക്കുമെന്ന പ്രവചനവുമായി സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രമായ സ്കൈമെറ്റ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ സാധാരണ മൺസൂൺ ലഭിക്കുമെന്നു സ്കൈമെറ്റ് അറിയിച്ചു. ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നല്ല മഴയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ മഴയും ലഭിക്കും. എന്നാൽ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഴക്കുറവുണ്ടാകാനും സാധ്യതയുണ്ട്. സീസണിൻ്റെ ആദ്യ പകുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക.

എൽ നിനോ അതിവേഗം ലാ നിനയിലേക്ക് മറിയുകയാണ്. അതുകൊണ്ടുതന്നെ നല്ല രീതിയിൽ മഴ ലഭിക്കുമെന്ന് സ്കൈമെറ്റ് എംഡി ജതിൻ സിംഗ് പറഞ്ഞു. സൂപ്പർ എൽ നിനോയിൽ നിന്ന് ശക്തമായ ലാ നിനയിലേക്കുള്ള മാറ്റ സമയത്ത് മൺസൂൺ മഴ നന്നായി ലഭിക്കും. എന്നാൽ, എൽ നിനോയുടെ സ്വാധീനം കാരണം, അപകടസാധ്യതയുമുണ്ട്. സീസണിൻ്റെ രണ്ടാം പകുതിയിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. 2023 ലെ മൺസൂൺ സീസണിൽ 820 മില്ലീമീറ്ററാണ് ഇന്ത്യയിൽ മഴ ലഭിച്ചത്. ഇത് ശരാശരിയിൽ താഴെയായിരുന്നു.

Read More... കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍

തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചനം ഈ മാസം അവസാനത്തോടെ ഐഎംഡി പുറപ്പെടുവിക്കും. ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നും മധ്യ, പടിഞ്ഞാറൻ ഉപദ്വീപ് പ്രദേശങ്ങൾ ഉഷ്ണ തരം​ഗ സാധ്യതയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios