ഇന്നൊരു ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് തൊട്ടടുത്ത്, വഴിയെ നാലെണ്ണം പിന്നാലെ; കണ്ണുതുറന്നിരുന്ന് ശാസ്ത്രലോകം

എന്‍എഫ് 2024നെ കൂടാതെ മറ്റ് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ ഭൂമിക്ക് അരികിലെത്തുന്നുണ്ട്

In addition to NF 2024 four other asteroids will make close approaches to Earth in the coming days

വാഷിംഗ്‌ടണ്‍: 220 അടി (67 മീറ്റര്‍) വ്യാസമുള്ള ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്ത് ഇന്നെത്തുമെന്ന് നാസ. മണിക്കൂറില്‍ 45,388 മൈല്‍ അഥവാ 73,055 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്നത്. അപ്പോളോ വിഭാഗത്തില്‍പ്പെടുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ പേര് എന്‍എഫ് 2024 എന്നാണ്. ഏറ്റവും അടുത്തെത്തുമ്പോള്‍ 48 ലക്ഷം കിലോമീറ്ററായിരിക്കും (30 ലക്ഷം മൈല്‍) ഈ ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം. ഭൂമിക്ക് യാതൊരു ഭീഷണിയും ഛിന്നഗ്രഹം സൃഷ്ടിക്കില്ല എന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പൂല്‍ഷന്‍ ലബോററ്ററിയുടെ അനുമാനം. 

എന്‍എഫ് 2024നെ കൂടാതെ മറ്റ് നാല് ഛിന്നഗ്രഹങ്ങള്‍ കൂടി വരും ദിവസങ്ങളില്‍ ഭൂമിക്ക് അരികിലെത്തുന്നുണ്ട്. ബിവൈ15, എന്‍ജെ3, എംജി1 എന്നിവയാണ് വരും ദിവസങ്ങളില്‍ ഭൂമിക്ക് അരികിലേക്ക് എത്തുന്ന ഛിന്നഗ്രഹങ്ങള്‍. ഏറ്റവും അടുത്തെത്തുമ്പോള്‍ 42 ലക്ഷം കിലോമീറ്റര്‍ മുതല്‍ 62 ലക്ഷം കിലോമീറ്റര്‍ വരെയായിരിക്കും ഇവയും ഭൂമിയും തമ്മിലുള്ള അകലം. ഇവയില്‍ ഏറ്റവും വലുത് എന്‍എഫ് 2024 തന്നെയാണ്. 

ഭൂമിക്ക് അടുത്തുകൂടെ കടന്നുപോകുന്ന ബഹിരാകാശ വസ്‌തുക്കളെ നാസ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഭൂമിയിലെ ജീവന് വലിയ അപകടം ഇവയുടെ കൂട്ടയിടി കൊണ്ട് സംഭവിക്കും എന്നതിനാലാണിത്. ഭാവിയില്‍ ഭൂമിക്ക് അരികിലെത്തുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ലോകത്തെ പ്രധാന ബഹിരാകാശ ഏജന്‍സികളെല്ലാം ആലോചിക്കുകയാണ്. സാധാരണഗതിയില്‍ ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (74 ലക്ഷം കിലോമീറ്റര്‍) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ. ഇന്ന് 2024 എന്‍എഫ് 30 ലക്ഷം മൈല്‍ വരെ ഭൂമിക്ക് അരികിലെത്തുമെങ്കിലും വലിപ്പം കുറവായതിനാല്‍ അപകടകാരിയാവില്ല. ഭൗമാന്തരീക്ഷത്തിലേക്ക് എത്തുമ്പോള്‍ ഛിന്നഗ്രഹങ്ങള്‍ കത്തിയമരാറുണ്ട്. 

Read more: വിമാനത്തിന്‍റെ വലിപ്പവും അതിശയിപ്പിക്കുന്ന വേഗവും; ഭീമന്‍ ഛിന്നഗ്രഹം നാളെ ഭൂമിക്ക് അടുത്ത്, മനുഷ്യന് ഭീഷണിയോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios