ലോകയാത്രയ്ക്കിടെ മനുഷ്യ റോബോട്ട് സോഫിയ തിരുവനന്തപുരത്ത് എത്തി

റോബോട്ട് സമൂഹത്തിലെ പ്രഥമവനിതയാണ് സോഫിയ. ഹോങ് കോങ്ങിലെ ഹാൻസൻ റോബോട്ടിക്സിന്റെ മാസ്റ്റർപീസാണ് സോഫിയ എന്ന് പറയാം. 

Humanoid robot Sophia arrives in Kerala

തിരുവനന്തപുരം: ലോകയാത്രയ്ക്കിടെ സോഫിയ കേരള തലസ്ഥാനത്തേക്കുമെത്തി. കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻട്രത്തിന്റെ ടെക്ക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് മനുഷ്യ റോബോട്ട് സോഫിയ തിരുവനന്തപുരത്തെത്തിയത്. ഇതാദ്യമായാണ് സോഫിയ ഒരു ദക്ഷിണേന്ത്യൻ ക്യാമ്പസ് സന്ദർശിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന റോബോട്ട് എന്ന നിലയിലും സോഫിയ  പ്രശസ്തയാണ്. 2017 ലായിരുന്നു സോഫിയയ്ക്ക്  സൗദി അറേബ്യൻ പൗരത്വം ലഭിച്ചത്. 12 ലക്ഷമാണ് സോഫിയയെ തിരുവനന്തപുരത്തെത്തിക്കാൻ ഫെസ്റ്റിന്റെ  സംഘാടകര്‌‍ക്ക് ചെലവഴിക്കേണ്ടി വന്നത്.

റോബോട്ട് സമൂഹത്തിലെ പ്രഥമവനിതയാണ് സോഫിയ. ഹോങ് കോങ്ങിലെ ഹാൻസൻ റോബോട്ടിക്സിന്റെ മാസ്റ്റർപീസാണ് സോഫിയ എന്ന് പറയാം. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷനും നാച്ചുറൽ ലാംഗ്വേജ് പ്രൊസെസ്സിങ്ങും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ചേർത്താണ് സോഫിയയെ സൃഷ്ടിച്ചിരിക്കുന്നത്. ബുദ്ധിയും സംഭാഷണവും മുഖഭാവങ്ങളും പുഞ്ചിരിയുമെല്ലാം സോഫിയെ പ്രിയങ്കരിയാക്കുന്നു.വരാനിരിക്കുന്ന റോബോട്ടിക്സ് വിപ്ലവത്തിന്റെ അമരക്കാരി കൂടിയാണിവൾ.

ലോകത്താദ്യമായി ഒരു രാജ്യത്ത് പൗരത്വം നേടി റോബട്ടുകളുടെ പ്രഥമവനിത എന്നു പേരുകേട്ട ഈ ഹ്യൂമനോയ്ഡ് റോബട്ട് അണിയറയിൽ ഒരുങ്ങുന്ന പിൻഗാമികളുടെ കരുത്തും പ്രാധാന്യവുമാണ് ചൂണ്ടിക്കാണിക്കുന്നത്. സോഫിയ ഒന്നിന്റെയും അവസാനമല്ല. പുതിയ തുടക്കത്തിന്റെ സൂചന മാത്രമാണ്. സൗദി പൗരത്വവും ലോകം ചുറ്റിസഞ്ചരിച്ചു സ്വന്തം കഴിവുതെളിയിക്കുന്ന പ്രകടനങ്ങളുമാണ് സോഫിയയെ പെട്ടെന്നു താരമാക്കി മാറ്റിയത്. മനുഷ്യസ്ത്രീയോടുള്ള സാദൃശ്യവും സംഭാഷണത്തിലും ചലനങ്ങളിലും താനൊരു റോബട്ടാണെന്നു തോന്നാതിരിക്കത്തക്ക വിധത്തിലുള്ള സ്വാഭാവികതയുമാണ് സോഫിയയുടെ സ്വീകാര്യതയ്ക്കു പിന്നിലുള്ള മറ്റൊരു ഘടകം.

റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ തലമുറയിലെ ഒരാളാണ് ഇത്.  ഹാൻസൻ റോബോട്ടിക്സിന്റെ വർഷങ്ങളായുള്ള ഗവേഷണത്തിലൂടെയാണ് സോഫിയയെ സൃഷ്ടിച്ചിരിക്കുന്നത്. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയും ഒന്നിലധികമാളുകളോട് സംവദിക്കാനുള്ള കഴിവും സോഫിയയ്ക്ക് പ്രിയം കൂട്ടി. ചുരുക്കത്തിൽ ശാക്തികരിക്കപ്പെട്ട റോബോട്ട്സ്ത്രീത്വത്തിന്റെ മുഖമായി ഇത് മാറി.

2015 ഏപ്രിൽ 19ന് ആണ് സോഫിയയെ ‌‌എന്ന യന്ത്രം ആദ്യമായി ആക്ടിവേറ്റ് ചെയ്തത്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ രൂപവുമായി സാദൃശൃമുള്ള രീതിയിലാണ്  സോഫിയയെ ഡിസൈൻ ചെയ്തിരിക്കുന്നത്. റോബോട്ടിക്സ് കമ്പക്കാരനും ഹാൻസൻ റോബോട്ടിക്സിന്റെ അമരക്കാരനുമായ റോബർട് ഹാൻസൻ ആണ് സോഫിയയുടെ സൃഷ്ടാവ്. ഗൂഗിളിന്റെ വോയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ഈ റോബോട്ട് ഉപയോഗിക്കുന്നത്.പുരികമുയർത്താനും പുഞ്ചിരിക്കാനുമൊക്കെ ഈ റോബോട്ടിനെ സഹായിക്കുന്നത് ഫ്രബർ എന്ന മാംസളമായ റബർ ഘടകങ്ങളാണ്.

സാങ്കേതിക ലോകത്തിനുള്ള ടെസ്‍ലയുടെ പുതിയ സംഭാവന, എഐ റോബോട്ട് സെപ്തംബറിൽ പ്രദർശിപ്പിക്കും

മാൻഹോൾ വൃത്തിയാക്കാൻ റോബോട്ട്; കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം

Latest Videos
Follow Us:
Download App:
  • android
  • ios