റോബോട്ടിനെ തല്ലി തകർത്ത് യുവതി ; കൂസലില്ലാതെ റോബോട്ട് - വീഡിയോ വൈറല്‍
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്രമേ പരാജയപ്പെടുകയുള്ളൂ എന്ന മുന്നറിയിപ്പുമായി നേരത്തെ എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി രംഗത്തെത്തിയിരുന്നു.
ബിയജിംഗ്: വിവിധ മേഖലകളിൽ റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നതിൽ ഏറെ മുന്നിലുള്ള രാജ്യമാണ് ചൈന. ആശുപത്രികളിലും റസ്റ്റോറന്‍റുകളില്‍ വ്യാപകമായാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ റോബോട്ടും മനുഷ്യനും തമ്മിലുള്ള വഴക്കിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിലെ ദൃശ്യമാണിത്. കൈയ്യിലൊരു വടിയുമായി ആശുപത്രിയിലെ റിസപ്ഷൻ ഡെസ്കിലെ റോബോട്ടിനെ തല്ലിപ്പൊളിക്കുന്നതാണ് അതിലുള്ളത്.
റോബോട്ടിന്‍റെ വിവിധ ഭാഗങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. വയലന്‍റായി റോബോട്ടിനോട് സംസാരിക്കുന്ന സ്ത്രി ചുറ്റും കൂടിയവരോടും എന്തൊക്കെയോ പറയുന്നുണ്ട്. പല ഭാഗങ്ങളും ചിതറിയിട്ടും അതിന്റെ യാതൊരു പ്രശ്നവും കാണിക്കാത്ത റോബോട്ടിനെയും കാണാം. ദൃശ്യങ്ങൾക്ക് പിന്നിലെ കാര്യം വ്യക്തമല്ല. ആശുപത്രി അധികൃതരും പൊലീസും നിലവിൽ സംഭവം അന്വേഷിക്കുകയാണ്. നിലവിലെ ഡോക്ടറെ കാണൽ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ ജോലികളും നിയന്ത്രിക്കുന്നത് റോബോട്ടാണെന്ന ആക്ഷേപം വ്യാപകമായുണ്ട്. ചൈനയിലെ നേഴ്സുമാരുടെ ജോലി നഷ്ടപ്പെടാൻ റോബോട്ട് കാരണമായെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
ഈ സാഹചര്യത്തില്‍ എഐ കൂടുതൽ ചർച്ചയാകുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് മത്സരിക്കാൻ ശ്രമിച്ചാൽ മനുഷ്യർ മാത്രമേ പരാജയപ്പെടുകയുള്ളൂ എന്ന മുന്നറിയിപ്പുമായി നേരത്തെ എഐ ഗവേഷകനായ എലിസർ യുഡ്‌കോവ്‌സ്‌കി രംഗത്തെത്തിയിരുന്നു. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്നും എഐ ഉയർത്തുന്ന വെല്ലുവിളികൾ മനസിലാക്കാൻ നാം ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിശക്തമായൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആരെങ്കിലും നിർമിച്ചെടുത്താൽ, തൊട്ടുപിന്നാലെതന്നെ മനുഷ്യരുൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവർഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന് സ്വയം തിരിച്ചറിയാൻ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.
ഗവേഷണങ്ങൾക്കിടെ അബദ്ധത്തിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ളൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിക്കപ്പെട്ടു എന്നിരിക്കട്ടെ ബുദ്ധിയുള്ള ജീവിയുടെ എല്ലാ പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.എഐ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദശാബ്ദങ്ങൾ വേണ്ടിവന്നേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പരിഹാം എല്ലാവരും കൊല്ലപ്പെടാതിരിക്കാനുള്ളതാകുമെന്നും ചിലപ്പോൾ അതുവരെ കാത്തു നില്ക്കാൻ നാമുണ്ടാകില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരു ക്ലാസില്‍ പോലും കയറിയില്ല; എഐയുടെ സഹായത്തോടെ പരീക്ഷയില്‍ 94 % മാര്‍ക്ക് നേടിയെന്ന് വിദ്യാര്‍ത്ഥി
കൗമാരക്കാരിയുടെ ശബ്ദം കേൾപ്പിച്ച് പണം തട്ടാന്‍ ശ്രമം ; ചർച്ചയായി എഐ ദുരുപയോഗം.!