Asianet News MalayalamAsianet News Malayalam

കുഞ്ഞമ്പിളി അത്രയെളുപ്പം പിടിതരില്ല; മിനി മൂണ്‍ കാണാനുള്ള വഴികള്‍

രണ്ടാം ചന്ദ്രനെ കാണാന്‍ ബൈനോക്കുലറുകളും ഹോം ടെലിസ്കോപ്പുകളും അപര്യാപ്‌തമാണ്

How To Watch Mini Moon Asteroid 2024 PT5
Author
First Published Sep 30, 2024, 10:11 AM IST | Last Updated Sep 30, 2024, 10:13 AM IST

തിരുവനന്തപുരം: അമ്പിളിക്ക് (ചന്ദ്രന്‍) കൂട്ടായെത്തിയ കുഞ്ഞമ്പിളിയെ കാണാനുള്ള കാത്തിരിപ്പിലാണ് വാനനീരിക്ഷകർ. മിനി മൂണ്‍, ഭൂമിയുടെ രണ്ടാം ചന്ദ്രന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കുഞ്ഞന്‍ ഛിന്നഗ്രഹം ആകാശത്തെത്തിക്കഴിഞ്ഞു. പക്ഷേ ചെറുതും മങ്ങിയതുമായ ചെറിയ ഗ്രഹത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകില്ല. ബൈനോക്കുലറുകളോ ഹോം ടെലിസ്കോപ്പുകളോ അപര്യാപ്തമായതിനാൽ ഇത് കാണുന്നതിന് വളരെ ശക്തമായ പ്രൊഫഷണൽ ഉപകരണങ്ങൾ ആവശ്യമാണ്. 

Awesome Astronomy പോഡ്‌കാസ്റ്റിന്‍റെ അവതാരകനായ ഡോ ജെനിഫർ മില്ലാർഡ് പറയുന്നതനുസരിച്ച്, പ്രൊഫഷണൽ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് മിനി ചന്ദ്രന്‍റെ ചിത്രങ്ങൾ പകർത്താനാകും. നക്ഷത്രങ്ങളെ മറികടക്കുന്ന ഈ കുഞ്ഞന്‍ ഛിന്നഗ്രഹത്തിന്‍റെ ഒരു പൊട്ട് പോലുള്ള അതിശയകരമായ ചിത്രങ്ങൾ ഓൺലൈനിൽ ലഭ്യമാണെന്ന് മില്ലാർഡ് പറഞ്ഞു. 2024 PT5 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ ഉത്ഭവം ഭൂമിയുടേതിന് സമാനമായ ഭ്രമണപഥങ്ങളുള്ള ഗ്രഹങ്ങൾ അടങ്ങിയ അർജുന ഛിന്നഗ്രഹ വലയത്തിൽ നിന്നാണ്. നാസയുടെ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്ലാസ്) ഓഗസ്റ്റ് ഏഴിനാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.  

വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം മിനി മൂൺ ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്‍റെ 350,000ത്തില്‍ ഒരംശം മാത്രം വലിപ്പമുള്ളതാണ്. ചന്ദ്രന് 3,476 കിലോമീറ്റർ വ്യാസമുണ്ട്. നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ ചന്ദ്രനെ നമുക്ക് കാണാം. എന്നാല്‍ ഇത്തിരിക്കുഞ്ഞന്‍ ഛിന്നഗ്രഹത്തിന്‍റെ കാര്യം അങ്ങനെയല്ല. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന 2024 പിടി5 ഛിന്നഗ്രഹം നവംബർ 25ഓടെ ഭൂമിയുമായി വേർപിരിഞ്ഞ് കോസ്മോസിൽ അതിന്‍റെ ഏകപഥം തുടരും. ഇതിന് മുൻപും ഛിന്നഗ്രഹങ്ങൾ ഭൂമിയോടടുത്തെത്തി വലംവെക്കുന്നത് പോലെയുള്ള സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  1981ലും 2022ലുമാണ് മിനി മൂണ്‍ പ്രതിഭാസം മുമ്പുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Read more: പൊന്നമ്പിളിക്ക് കൂട്ടായി കുഞ്ഞമ്പിളിയെത്തി; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios