ഇലോണ്‍ മസ്കിന്‍റെ റോക്കറ്റ് ചന്ദ്രനുമായി കൂട്ടിയിടിക്കും; വെളിപ്പെടുത്തല്‍

സ്പേസ് എക്സ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. അതേ സമയം അല്‍പ്പം കൌതുകമുള്ള കാര്യം എന്നതിനപ്പുറം ഇതിന് കാര്യമായ പ്രസക്തിയൊന്നും ഇല്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം.

Elon Musk SpaceX rocket on collision course with moon

ലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന്‍റെ 2015 ല്‍ വിക്ഷേപിച്ച റോക്കറ്റ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബിൽ ഗ്രേ എന്ന സ്വതന്ത്ര്യ ഗവേഷകനാണ് ഈ വസ്തുത ആദ്യം പുറത്തുവിട്ടത്. ഫാല്‍ക്കണ്‍ റോക്കറ്റിന്‍റെ അവശേഷിക്കുന്ന ഭാഗം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്നാണ് കണ്ടെത്തൽ പറയുന്നത്. ജനുവരി ആദ്യമാണ് ഈ കാര്യം ഗ്രേ ബ്ലോഗ് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

ഈ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പല ഗവേഷകരും റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്ന അനുമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. 4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെ എതിർ വശത്താകും പതിക്കുക എന്നാണ് റിപ്പോര്‍ട്ട്. മാർച്ചിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക. 

 സ്പേസ് എക്സ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. അതേ സമയം അല്‍പ്പം കൌതുകമുള്ള കാര്യം എന്നതിനപ്പുറം ഇതിന് കാര്യമായ പ്രസക്തിയൊന്നും ഇല്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം. കൂട്ടിയിടിയിലൂടെ ചന്ദ്ര ഉപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. അതേ സമയം സ്പേസ് എക്സ് ഇതില്‍ നിലപാട് അറിയിച്ചിട്ടില്ല. 

കഴി‍ഞ്ഞ വർഷം മാർച്ച് 4നു ശേഷം എനിക്ക് ആ റോക്കറ്റ് ഭാഗത്തിന്റെ പാതയിൽ മാറ്റം കാണാൻ കഴിഞ്ഞു. ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള പാതയിലാണു റോക്കറ്റെന്നു പിന്നീടു മനസ്സിലായി’. കൂട്ടിയിടിയിലൂടെ ചന്ദ്രനിൽ പുതിയൊരു ഗർത്തം രൂപപ്പെടുമെന്നും ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന ആദ്യത്തെ സംഭവമായിരിക്കും ഇതെന്നും ഗ്രേ തന്‍റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു പറഞ്ഞു. 

2015 ഫെബ്രുവരിയിലാണു സ്പേസ് എക്സിന്റെ ആദ്യത്തെ ദൌത്യങ്ങളില്‍ ഒന്നിന്‍റെ ഭാഗമായി ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് ഇതിനോടകം ഒരു ദശലക്ഷം മൈലുകൾ സഞ്ചരിച്ചു കഴിഞ്ഞു. നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതായിരുന്നു ഇതിന്‍റെ ദൌത്യം. സൂര്യന്റെ എതിർ വശത്തായാണ് ഈ ഉപഗ്രഹം ഭൂമിയെ നിരീക്ഷിക്കുന്നത്. റോക്കറ്റിന്റെ രണ്ടാമത്തെ സ്റ്റേജ് നീണ്ട ജ്വലനത്തോടെ പൂർത്തിയായതോടെ ഉപഗ്രഹത്തെ എത്തിക്കേണ്ട ഭ്രമണ പഥത്തിൽ എത്തി. 

ഡീപ് സ്പേസ് എന്നു പറയുന്ന, ഭൂഗുരുത്വാകർഷണത്തിന്റെ ഏറ്റവും അറ്റത്തേക്കാണ് ഈ ഉപഗ്രഹം റോക്കറ്റ് എത്തിച്ചത്. എന്നാൽ, രണ്ടാം സ്റ്റേജിന്റെ ജ്വലനം നീണ്ടു നിന്നതിനാൽ ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങാൻ ആവശ്യമുള്ള ഇന്ധനം റോക്കറ്റിൽ ബാക്കിയുണ്ടായിരുന്നില്ല. ഇതോടെയാണു റോക്കറ്റ് ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകർഷണത്തിനു മധ്യത്തിലായി പെട്ടു പോയത്. ശരിക്കും ഒരു ബഹിരാകാശ മാലിന്യമാണ് ഈ റോക്കറ്റ് എന്ന് വിലയിരുത്താം. അതിനാല്‍ തന്നെയാണ് പുതിയ കണ്ടെത്തലിന് കാര്യമായ ഒരു ശാസ്ത്രപ്രധാന്യം കിട്ടാത്തതും. 

Latest Videos
Follow Us:
Download App:
  • android
  • ios