കടല്‍ വെള്ളത്തില്‍ 1235 അടി താഴ്ചയിലും സുഖമായി ഉറങ്ങി ഈ സസ്തനി, പുതിയ പഠനം അമ്പരപ്പിക്കും

അരമണിക്കൂറോളം നീളുന്ന മുങ്ങാംകുഴിയിടലില്‍ പത്ത് മിനിറ്റോളം സമയം ഇവ ഗാഢനിദ്ര പുല്‍കുന്നുവെന്നാണ് പഠനം. ഇതില്‍ ചില നേരം കടലിന്‍റെ അടിത്തട്ടില്‍ കിടന്ന് ഉറങ്ങാനും ഇവ മടിക്കാറില്ലെന്നും പഠനം വിശദമാക്കുന്നു

Elephant seals sleep 1200 feet deep under the ocean o avoid predators etj

സാന്‍റാ ക്രൂസ്: ശത്രുക്കളെ ഭയന്ന് കടലില്‍ 1235 അടി താഴ്ചയില്‍ ഗാഢനിദ്ര പുല്‍കി കടല്‍ സിംഹങ്ങള്‍. വെള്ളത്തിനടയിലേക്ക് കറങ്ങ് കറങ്ങിയുള്ള മുങ്ങാം കുഴിയിടലിലും ഇവയ്ക്ക് സുഖമായി ഉറങ്ങാന്‍ സാധിക്കുന്നുവെന്നാണ് അടുത്തിടെ പുറത്ത് വന്ന പഠനം വിശദമാക്കുന്നത്. ശാസ്ത്ര ലോകത്തെ ആകമാനം അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയത് സാന്‍റാ ക്രൂസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. 1235 അടി ആഴത്തിലേക്ക് വരെയാണ് ഇവ കടലിലേക്ക് മുങ്ങാം കുഴിയിടാറുള്ളത്. അരമണിക്കൂറോളം നീളുന്ന മുങ്ങാംകുഴിയിടലില്‍ പത്ത് മിനിറ്റോളം സമയം ഇവ ഗാഢനിദ്ര പുല്‍കുന്നുവെന്നാണ് പഠനം.

ഇതില്‍ ചില നേരം കടലിന്‍റെ അടിത്തട്ടില്‍ കിടന്ന് ഉറങ്ങാനും ഇവ മടിക്കാറില്ലെന്നും പഠനം വിശദമാക്കുന്നു. കടല്‍ ജീവിയുടെ തലച്ചോറില്‍ നിന്നുള്ള തരംഗങ്ങളെ വിശദപഠനത്തിന് വിധേയമാക്കിയാണ് ഗവേഷകരുടെ നിഗമനം. ഇത് ആദ്യമായാണ് ഇത്തരം തരംഗങ്ങളേക്കുറിച്ച് പഠനം നടക്കുന്നത്. സസ്തനികളുടെ നിദ്രാ രീതികളേക്കുറിച്ച് നടന്ന പഠനത്തിലാണ് അപൂര്‍വ്വത വ്യക്തമായത്. കടലില്‍ ആയിരിക്കുന്ന സമയത്ത് ഇവയ്ക്ക് നേരിടുന്ന വെല്ലുവിളികള്‍ കുറയുന്നതാണ് ഈ നിദ്രയ്ക്ക് കാരണമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. വര്‍ഷങ്ങളായി ഉയരുന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമാകുന്നതെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രതികരണം. അനോ നുവോ റിസര്‍വ്വിലെ കടല്‍ സിംഹങ്ങള്‍ക്ക് പ്രത്യേകം ടാഗ് നല്‍കിയാണ് പഠനം നടത്തിയത്.

പസഫിക് സമുദ്രത്തിലാണ്  പഠനം നടത്തിയ കടല്‍ സിംഹങ്ങള്‍ ജീവിക്കുന്നത്. ചില സമയങ്ങളില്‍ അവ മുങ്ങിക്കൊണ്ടേയിരിക്കുന്നതായി തരംഗപഠനത്തില്‍ വിശദമാവുകയായിരുന്നു. നീന്തുന്ന പ്രവര്‍ത്തി നിര്‍ത്തി വച്ച് പതിയെ മുങ്ങിപ്പോവുന്ന രീതി കണ്ടെത്തിയതുമാണ് പഠനത്തില്‍ നിര്‍ണായകമായത്. ചെറുമയക്കം എന്ന രീതിയില്‍ ഇതിനെ കാണാനാവില്ലെന്നും ഗാഢ നിദ്ര തന്നെയാണ് ഇതെന്നുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടെറി വില്യംസ് വിശദമാക്കുന്നത്.

ഓക്സിജന്‍ തീരുന്ന മുറയ്ക്കാണ് ഈ ഉറക്കം അവസാനിക്കുന്നതെന്നും ഗവേഷകര്‍ വിശദമാക്കുന്നു. ഏറ്റവും കുറച്ച് ഉറക്കമുള്ള സസ്തനിയെന്ന പേര് നിലവിലുള്ളത് ആഫ്രിക്കന്‍ ആനകള്‍ക്കാണ്. ഒരു ദിവസത്തില്‍ രണ്ട് മണിക്കൂറാണ് ഇത്. എന്നാല്‍ കടല്‍ സിംഹങ്ങളുടെ ഉറക്കം സംബന്ധിച്ച പഠനം പുറത്ത് വിടുന്നത് ആഫ്രിക്കന്‍ ആനകളേക്കാള്‍ കുറഞ്ഞ ഉറക്കമാണ് കടല്‍ സിഹത്തിനുള്ളതെന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios