പൂർണചന്ദ്രനുള്ള ദിവസം ആത്മഹത്യകൾ വർധിക്കുന്നു? പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ

അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. രാത്രിയിലുണ്ടാകുന്ന നിലാവെളിച്ചമാണ് മനുഷ്യരിൽ ആത്മഹത്യാ പ്രവണത വർധിപ്പിക്കുന്നതെന്നാണ് കണ്ടെത്തൽ. 

do suicides increase on full moon days vcd

പൂർണചന്ദ്രനുള്ള ​ദിവസങ്ങളിൽ ആത്മഹത്യ കൂടുന്നതായി പഠനം. അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. രാത്രിയിലുണ്ടാകുന്ന നിലാവെളിച്ചമാണ് മനുഷ്യരിൽ ആത്മഹത്യാ പ്രവണത വർധിപ്പിക്കുന്നതെന്നാണ് കണ്ടെത്തൽ. 

24 മണിക്കൂറിലാണ് മനുഷ്യശരീരത്തിലെ ജൈവഘടികാരത്തിന്റെ ഒരു ചക്രം പൂർത്തിയാകുന്നത്. രാത്രിയിൽ ഇരുട്ട് പരക്കുന്നതിന് പകരം നിലാവെളിച്ചം പരക്കുമ്പോൾ അത് നമ്മുടെ ജൈവഘടികാരത്തെയും ബാധിക്കുന്നു. ഇന്ത്യാനയിൽ  2012-16 കാലയളവിൽ സംഭവിച്ച ആത്മഹത്യകളുടെ കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ​ഗവേഷകരുടെ കണ്ടെത്തൽ. പൂർണ ചന്ദ്രനുദിക്കുന്ന രാത്രികളിൽ ആത്മഹത്യകൾ കൂടുന്നുണ്ട്. 55 വയസിൽ കൂടുതലുള്ളവരിലാണ് അപകട സാധ്യത കൂടുതലായി കാണുന്നത്. സാധാരണയായി കൂടുതൽ ആത്മഹത്യ നടക്കുന്ന സമയം ഏതാണ് എന്നതിനെ കുറിച്ചും സംഘം പരിശോധിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മുതൽ നാലു വരെയുള്ള സമയത്താണ് കൂടുതലായും ആത്മഹത്യകൾ സംഭവിക്കുന്നത്. പകൽ വെളിച്ചം കുറഞ്ഞു തുടങ്ങുന്ന സമയമാണിതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഉച്ച കഴിഞ്ഞ് വൈകിട്ട് മൂന്നു മുതൽ നാലു വരെയുള്ള സമയത്ത് വെളിച്ചം കുറയുന്നത് ദിവസം മുഴുവൻ നീണ്ട മാനസിക സമ്മർദം പരമാവധിയിലേക്കെത്താൻ കാരണമാകും. 

ഇന്ത്യാനയിൽ സെപ്റ്റംബറിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ സംഭവിച്ചതെന്ന് പഠനം പറയുന്നു.അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിൽ അവധിക്കാലം അവസാനിക്കുന്ന മാസമാണ് സെപ്റ്റംബർ. ജോലിയുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ തിരിച്ചുവരുന്നതാകാം തെറ്റായ തീരുമാനങ്ങളിലേക്ക് പലരേയും നയിച്ചിട്ടുണ്ടാവുക. ഡിസ്‌കവർ മെന്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച അലക്‌സാണ്ടർ നിക്കുളസ്‌കുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്. മാനസിക പ്രശ്‌നങ്ങളെ രക്തപരിശോധനയിലൂടെ ബയോ മാർക്കറുകൾ തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന രീതി നേരത്തെ അലക്‌സാണ്ടർ നിക്കുളസ്‌കുവും സംഘവും വികസിപ്പിച്ചെടുത്തിരുന്നു. ഇതുവഴി ആത്മഹത്യാ പ്രവണതയുള്ള മനുഷ്യരിൽ കണ്ടുവരുന്ന പ്രത്യേകം ബയോമാർക്കറുകൾ തിരിച്ചറിയാനാവുമെന്നും അവർ കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രവണതയുണ്ടെന്ന് രക്തപരിശോധനയിൽ തിരിച്ചറിയുന്നവരുടെ കൂട്ടത്തിലെ തന്നെ മദ്യപാനാസക്തിയുള്ളവരും വിഷാദ രോഗമുള്ളവരുമാണ് കൂടുതൽ അപകട സാധ്യതയുള്ളവരെന്നും പഠനം പറയുന്നു. 

Read Also: ഇൻസ്റ്റ​ഗ്രാമിലെ പോസ്റ്റിൽ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

Latest Videos
Follow Us:
Download App:
  • android
  • ios