തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങാന്‍ മനുഷ്യന് തോന്നുന്നത് എന്തുകൊണ്ട്; ശാസ്ത്രീയ ഉത്തരം ഇങ്ങനെ.!

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ജൂലിയ ലിൻഡ്‌സെ. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്. 

Cant wake up early in winters Oxford professor explains the scientific reason why

ഓക്‌സ്‌ഫോർഡ് : പുറത്ത് നല്ല തണുപ്പ് ഉള്ളപ്പോ മൂടി പുതച്ചു കിടന്നുറങ്ങാൻ എന്താ സുഖം. അവധി ദിവസം കൂടിയാണെങ്കിൽ പറയേണ്ട. താമസിച്ച് എഴുന്നേൽക്കുന്നതിനെ കുറിച്ച് സ്വയം ആധി പിടിക്കുന്നവരാണ് ഇന്നത്തെ തലമുറയിൽ ഭൂരിപക്ഷവും പ്രത്യേകിച്ച് തണുപ്പ് കാലത്ത്. എന്തുകൊണ്ടാണ് നിങ്ങൾ വൈകിയുണരുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടില്ലേ. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ജൂലിയ ലിൻഡ്‌സെ. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പങ്കിട്ട ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് ഇതെക്കുറിച്ച് പറയുന്നത്. മനുഷ്യരുടെ ജൈവ ഘടികാരത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച  നേരത്തെ ഉണരുക എന്നത് വെറുക്കാൻ കാരണമാകുന്നു. ശീതകാല ക്ഷീണത്തെ പ്രതിരോധിക്കുന്നതിനുള്ള പരിഹാരങ്ങളും അവർ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. 

എല്ലാ ജീവജാലങ്ങളിലും 'ബോഡി ക്ലോക്കുകൾ' എന്നും അറിയപ്പെടുന്ന ബയോളജിക്കൽ ക്ലോക്കുകളുണ്ടെന്ന് ലിൻഡ്സെ പറയുന്നു. തലച്ചോറിൽ നിയന്ത്രിക്കപ്പെടുന്ന ബയോളജിക്കൽ ക്ലോക്ക് ശരീരത്തിന്റെ പ്രവർത്തനങ്ങളെ 24 മണിക്കൂർ ഉള്ള ചക്രത്തിൽ പ്രവർത്തിപ്പിക്കുന്നു.ലൈറ്റ് റിസോഴ്‌സുകൾ സമന്വയിപ്പിച്ചാണ് ബോഡി ക്ലോക്ക് ഈ ചക്രത്തെ നിലനിർത്തുന്നത്. അതിനാൽ ഇത് നിങ്ങളെ പകൽ സജീവമായി നിലനിർത്തുകയും രാത്രി ഉറങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു.

മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് വഴിയാണ് ബയോളജിക്കൽ ക്ലോക്ക് ഉറക്കത്തെ നിയന്ത്രിക്കുന്നത്. മെലറ്റോണിൻ ഉത്പാദനത്തെ ഭാഗികമായി നിയന്ത്രിക്കുന്നത് പ്രകാശമാണ്. . ഇരുണ്ട സായാഹ്ന സമയങ്ങളിൽ മനുഷ്യനിൽ കൂടുതൽ മെലറ്റോണിൻ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. രാവിലെ കണ്ണിൽ പ്രകാശം എത്തുമ്പോൾ മെലറ്റോണിന്റെ ഉത്പാദനം കുറയുമെന്നും അവർ വിശദീകരിച്ചു.

ശൈത്യകാലത്ത് അതിരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ  സ്വയം വെളിച്ചം കാണിക്കേണ്ടത് പ്രധാനമാണെന്ന് ജൂലിയ പറയുന്നു. നിങ്ങൾ സൂര്യോദയത്തിന് ശേഷം ഉണരുകയാണെങ്കിൽ, രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യമൊരുക്കണം.

മൊബൈൽ ഫോണിൽ നിന്നോ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിൽ നിന്നോ ഉള്ള തെളിച്ചമുള്ള പ്രകാശം വൈകുന്നേരത്തെ മെലറ്റോണിൻ ഉൽപ്പാദനം വൈകിപ്പിക്കുമെന്നും ലിൻഡ്‌സെ പറയുന്നു.അതുകൊണ്ട്  വൈകുന്നേരങ്ങളിൽ ഫോൺ ഉപയോഗം കുറക്കുകയോ, ഫോണിന്റെ സ്ക്രീൻ സെറ്റിങ്സിലെ ഐ പ്രൊട്ടക്ഷൻ ഓപ്ഷൻ ഓണാക്കി ഇടുകയോ ചെയ്യുന്നത് നല്ലതാണ്.

'പാമ്പിനെ പോലിരിക്കുന്നു?'; സംഗതി പാമ്പ് തന്നെ, വീഡിയോ...

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ കേസുമായി 100 സ്കൂളുകള്‍; ആദ്യ സംഭവം.!

Latest Videos
Follow Us:
Download App:
  • android
  • ios