ബഹിരാകാശത്ത് 'ബീഫ്' എത്തി; പശുവിനെ അറുത്തല്ല, നിര്‍മ്മിച്ചത്.!
നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയ്ക്കായി ഇവര്‍ ഒരോ വ്യക്തിയും 55 മില്യൺ ഡോളർ മുടക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്: ബഹിരാകാശാത്ത് ബീഫ് നിര്‍മ്മിക്കുന്നു. കൃ-ത്രിമ മാംസ ഉത്പാദനം മൈക്രോ ഗ്രാവിറ്റിയിൽ നിര്‍മ്മിക്കുന്ന ദൗത്യത്തിന് അവസാന രൂപമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ കനേഡിയൻ നിക്ഷേപകന്‍ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് ഈ ദൗത്യത്തിന് പിന്നില്‍.
ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ ടെക്നോളജി പ്രകാരമാണ് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കി ലാബിൽ കൃത്രിമ മാംസം നിർമിക്കുന്നത്. ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉത്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികർ നടത്തിയ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിൽ കൃത്രിമ മാംസ ഉത്പാദനവും പെടുന്നു. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയ്ക്കായി ഇവര്‍ ഒരോ വ്യക്തിയും 55 മില്യൺ ഡോളർ മുടക്കിയിട്ടുണ്ട്.
ബഹിരാകാശത്ത് ഇതിനു മുൻപും കൃത്രിമ മാംസം സൃഷ്ടിച്ചിട്ടുണ്ട്. 3ഡി ബയോപ്രിന്റ് ചെയ്ത ‘ബഹിരാകാശ ബീഫ്’ നിർമിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പരീക്ഷണത്തിന്റെ ഫലമായി ബഹിരാകാശത്ത് ലാബിൽ കൃത്രിമ മാംസം വികസിപ്പിച്ചെടുത്തെന്ന് ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് നേരത്തെ അവകാശപ്പെട്ടിരുന്നു.
വെറും രണ്ട് സെല്ലുകളിൽ നിന്ന് യഥാർഥവും ഭക്ഷ്യയോഗ്യമായതുമായ മാംസം ഉണ്ടാക്കുക എന്നാണ് ഈ കമ്പനിയുടെ ലക്ഷ്യം. ബഹിരാകാശ നിലയത്തിൽ പശുവിന്റെ സ്വാഭാവിക പേശി-ടിഷ്യു പുനരുജ്ജീവന പ്രക്രിയയെ അനുകരിച്ചാണ് കൃത്രിമ മാംസം വളർത്തുന്നത്.
ഭൂമിയിൽ കോശങ്ങൾ എല്ലായ്പ്പോഴും താഴേക്കാണ് വീഴുക. എന്നാൽ പൂജ്യം ഗുരുത്വാകർഷണത്തിൽ അവ ബഹിരാകാശത്ത് തൂങ്ങിക്കിടക്കുന്നു. ഗുരുത്വാകർഷണത്തിൽ ലെയർ പ്രിന്റുചെയ്യുന്നതിന് ഈ രീതി അത്യവശ്യമാണ്. പൂജ്യം ഗുരുത്വാകർഷണത്തിൽ അച്ചടിക്കുന്നത് സെൽ മെറ്റീരിയൽ ഉപയോഗിച്ച് മാത്രമേ ടിഷ്യു സൃഷ്ടിക്കാൻ അനുവദിക്കുകയുള്ളൂ.