ഫോണിലേക്ക് നഗ്ന എ ഐ ചിത്രങ്ങൾ, അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ പെണ്‍കുട്ടികൾ ഞെട്ടി; അന്വേഷണം തുടങ്ങി പൊലീസ്

എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ സൂചന മാത്രമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

artificial intelligence used to create fake naked images of underage girls in pain investigation starts etj

മാഡ്രിഡ്: ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങളുടെ മനോഹാരിത മായും മുന്‍പ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. സ്കൂള്‍ അവധി പൂര്‍ത്തിയാക്കി ക്ലാസിലേക്ക് തിരികെ എത്തിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി സ്കൂള്‍ കുട്ടികളെ കാത്തിരുന്നത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ച അവരുടെ അശ്ലീല ചിത്രങ്ങള്‍. സ്പെയിനിലാണ് സംഭവം നടന്നിരിക്കുന്നത്. എഐ ഉപയോഗിച്ച നടത്തുന്ന ഗുരുതര കുറ്റകൃത്യത്തിന്റെ സൂചന മാത്രമാണ് സംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്.

സ്പെയിനിലെ ആല്‍മെന്‍ഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. നഗ്നരായ നിലയിലുള്ള പെണ്‍മക്കളുടെ ചിത്രങ്ങള്‍ അയച്ച് കിട്ടിയെന്നാണ് പരാതി വിശദമാക്കുന്നത്. എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 12ലേറെ പെണ്‍കുട്ടികള്‍ക്കാണ് അവരുടെ നഗ്ന ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഹൈക്കോര്‍ട്ട് ഓഫ് ജസ്റ്റിസ് വക്താവ് ബുധനാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തേക്കുറിച്ച് സ്പെയിന്‍ പൊലീസ് ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്‍ അദിപ് സ്വദേശിയായ പരാതിക്കാരിലൊരാള്‍ ഇത്തരം ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചാല്‍ ഗുരുതര പ്രത്യാഘാതം കുട്ടികള്‍ക്കുണ്ടാവുമെന്ന ആശങ്ക മാധ്യമങ്ങളോട് മറച്ച് വയ്ക്കുന്നില്ല. മറ്റുള്ളവരുടെ പ്രത്യേകിച്ച് കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്കായി പ്രയോഗിക്കുന്നത് ക്രൂരമെന്നാണ് ഈ അമ്മമാര്‍ പ്രതികരിക്കുന്നത്. സുഹൃത്തുക്കളില്‍ നിന്നാണ് തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതായി ഇരകളാക്കപ്പെട്ടവരില്‍ മിക്കവാറും തിരിച്ചറിയുന്നത്. അശ്ലീസ ചിത്രം കാണിച്ച് മുതിര്‍ന്ന കുട്ടികള്‍ പെണ്‍മക്കളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും അമ്മമാര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. പണം ചോദിച്ച് നല്‍കാതെ വന്നതിന് പിന്നാലെ കുട്ടിയുടെ ഫോണിലേക്ക് മകളുടെ തന്ന നഗ്ന ചിത്രം ലഭിച്ചതിന്റെ ഞെട്ടലിലാണ് മകളുള്ളതെന്നാണ് ഒരു കുട്ടി പ്രതികരിക്കുന്നത്.

ഡിജിറ്റല്‍ രംഗത്ത് പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് എഐ ഉപയോഗിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഇതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. എഐ ഉപയോഗിച്ച് ട്രെന്‍ഡിംഗ് ഫോട്ടോകള്‍ സൃഷ്ടിക്കാന്‍ വെമ്പി ആപ്പുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഉണ്ടാകുന്ന വിവര ചോര്‍ച്ചയേക്കുറിച്ച് മുന്നറിയിപ്പുകള്‍ വരുന്നതിനിടയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമത്തേക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios