കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് എഐ ഉയർത്തുന്നതെന്ന് എഐ ഗോഡ്ഫാദര്‍

എഐയ്ക്ക് അടിസ്ഥാനമായ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഡവലപ്പ്മെന്റിലെ നാഴികകല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ എഐയ്ക്കായി പ്രവർത്തിച്ച് തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റൺ. 

Artificial intelligence poses greater threat than climate change says former Google scientist

ന്യൂയോര്‍ക്ക്: കലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുന്നതെന്ന് എഐയുടെ ഗോഡ്ഫാദർമാരിലായ  ജോഫ്രി ഹിന്റൺ പറഞ്ഞു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.എഐ ഉയർത്തുന്ന ഭീഷണികളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ചത്. 

ഹിന്റണിന്‍റ കണ്ടെത്തലുകളാണ്  നിലവിലെ എഐ സംവിധാനങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നത്. 1986 ൽ ഡേവിഡ് റുമെൽഹാർട്ട്, റൊണാൾഡ് വില്യംസ് എന്നിവരുമായി ചേർന്ന് ഹിന്റൺ 'ലേണിങ് റെപ്രസെന്റേഷൻസ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്‌സ്' എന്നൊരു പ്രബന്ധം എഴുതിയിരുന്നു. എഐയ്ക്ക് അടിസ്ഥാനമായ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഡവലപ്പ്മെന്റിലെ നാഴികകല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ എഐയ്ക്കായി പ്രവർത്തിച്ച് തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റൺ. 

അതേസമയം തന്നെ എഐയുടെ വളർച്ച സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട് എന്നത് ശ്രദ്ധയമാണ്. മനുഷ്യ ബുദ്ധിയെ മറികടന്ന് ഭൂമിയുടെ നിയന്ത്രണം തന്നെ എഐ ഏറ്റെടുത്തേക്കുമോ എന്നതാണ് ഹിന്റണ്‌‍ ഉൾപ്പെടെയുള്ളവരുടെ സംശയം. കാലാവസ്ഥ വ്യതിയാനം വലിയ ഭീഷണിയാണെന്നും എന്നാൽ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ഭീഷണി എഐയാണെന്നുമാണ് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നിർദേശിക്കാൻ പ്രയാസമില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീഷണി കൈകാര്യം ചെയ്യാൻ എന്തുചെയ്യണമെന്ന് യാതൊരു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടി എന്ന ലാംഗ്വേജ് മോഡലാണ് നിലവിൽ ചർച്ചയാകുന്നത്. എഐ മാനവരാശിയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എലോൺമസ്‌ക് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യാരംഗത്തെ പ്രമുഖർ നേരത്തെ ഒരു തുറന്ന കത്തെഴുതിയിരുന്നു. എന്നാല്‌ എഐ ഗവേഷണങ്ങൾ നിർത്തി വെക്കുന്നതിനെ ഹിന്റൺ ഇതുവരെ പിന്തുണച്ചിട്ടില്ല. എഐ ഭീഷണികളെ നേരിടേണ്ട രീതിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നാണ് അദ്ദേഹം പറയുന്നത്.  

'അദ്ദേഹം എന്താണ് സംസാരിക്കുന്നതെന്ന് അറിയാം'; എഐയുടെ ഗോഡ്ഫാദറിനെ പിന്തുണച്ച് മസ്ക്

'മരണം എങ്ങനെയിരിക്കും' ; ഓസ്ട്രേലിയയിലെ ഈ സ്ഥലത്ത് പോയാല്‍ അനുഭവിക്കാം.!

Latest Videos
Follow Us:
Download App:
  • android
  • ios