7 മണിക്കൂറിനുള്ളില്‍ ഛിന്നഗ്രഹം ഭൂമിക്ക് മുകളില്‍ കത്തിയമരും; പ്രത്യക്ഷമാവുന്ന ഇടവും പ്രവചിച്ചു

ഇന്ന് രാത്രി ആകാശത്ത് ഉല്‍ക്ക കത്തിയമരുന്നത് കാണാമെന്ന് പ്രവചനം

Around 70 cm in diameter asteroid likely to produce nice fireball in the sky over northern Siberia today

പാരിസ്: ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു കുഞ്ഞന്‍ ഛിന്നഗ്രഹം ഭൂമിക്ക് മുകളില്‍ വച്ച് കത്തിജ്വലിക്കുമെന്ന് പ്രവചനം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഉല്‍ക്കാജ്വലനം കാണാനാവുന്ന സ്ഥലവും ഇതിനകം കണക്കുകൂട്ടിയിട്ടുണ്ട്. 

ഭൂമിയിലേക്കുള്ള പ്രവേശനത്തിന് തൊട്ടുമുമ്പാണ് ഈ ഉല്‍ക്കയെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സൈബീരിയക്ക് മുകളില്‍ ആകാശത്ത് വച്ചുതന്നെ ഇത് കത്തിയമരാനാണ് സാധ്യത എന്നാണ് പ്രവചനം. 'ഭൂമിക്കരികിലേക്ക് വരുന്ന ഒരു ചെറിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു. വെറും 70 സെന്‍റീമീറ്റര്‍ വ്യാസമാണ് ഇതിന് കണക്കാക്കുന്നത്. ഇത് ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല. ഏഴ് മണിക്കൂറിനുള്ളില്‍ നോര്‍ത്തേണ്‍ സൈബീരിയക്ക് മുകളില്‍ മാനത്ത് ഒരു തീജ്വാല ഈ ഉല്‍ക്ക സൃഷ്ടിച്ചേക്കാം' എന്നുമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ട്വീറ്റ്. 

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും സാധാരണയായി ഭൗമാന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിയമരാറാണ് പതിവ്. ചുരുക്കം ചില ബഹിരാകാശ പാറക്കഷണങ്ങളേ ഭൂമിയില്‍ പതിക്കാറുള്ളൂ. ഭൂമിക്ക് 75 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തുന്നതും കുറഞ്ഞത് 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് എതെങ്കിലും തരത്തില്‍ ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. ഇതിലും ചെറിയ ഉല്‍ക്കകളാവട്ടെ പൂര്‍ണമായും കത്തിത്തീരാനാണ് സാധ്യത കൂടുതല്‍. അത്യപൂര്‍മായി മാത്രം ഇവ ഭൂമിയില്‍ പതിച്ചേക്കാം. 

Read more: 21 മണിക്കൂര്‍ കൊണ്ട് ഒരു വർഷം പൂര്‍ത്തിയാകുന്ന ഗ്രഹം കണ്ടെത്തി; നെപ്റ്റ്യൂണിനോട് സാദൃശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios