ജനങ്ങളെ അത്ഭുതപ്പെടുത്തി ആകാശത്ത് 'അജ്ഞാത വിസ്മയം'.!
രാത്രി ഏഴരയോടെയാണ് ആകാശത്ത് ചില പ്രകാശ ചലനങ്ങള്‍ കണ്ടത്. അതേ സമയം തിരിച്ചറക്കാവുന്ന ബഹിരാകാശ റോക്കറ്റിന്‍റെ മടക്കമാകുവാനും സാധ്യതയുണ്ടെന്ന് ചിലര്‍ സൂചിപ്പിക്കുന്നു.
ദില്ലി: മഹാരാഷ്ട്ര – മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്താണ് ശനിയാഴ്ച രാത്രി ആകാശ വിസ്മയം. മഹാരാഷ്ട്രയിലെ നാഗ്പുരിലും മധ്യപ്രദേശിലെ ഝബുവ, ബർവാണി ജില്ലകളിലുമായിരുന്നു ആകാശത്തെ ഈ അത്ഭുത കാഴ്ച ദൃശ്യമായത്. ഉൽക്കാവർഷം ആണിതെന്നെന്നാണ് വാനശാസ്ത്രകാരന്മാരുടെ പ്രഥമിത നിഗമനം. ഉജ്ജയ്നിലെ ജിവാജി ഒബ്സർവേറ്ററി സൂപ്രണ്ട് രാജേന്ദ്ര ഗുപ്ത ഇത് ശരിവയ്ക്കുന്നു.
രാത്രി ഏഴരയോടെയാണ് ആകാശത്ത് ചില പ്രകാശ ചലനങ്ങള്‍ കണ്ടത്. അതേ സമയം തിരിച്ചറക്കാവുന്ന ബഹിരാകാശ റോക്കറ്റിന്‍റെ മടക്കമാകുവാനും സാധ്യതയുണ്ടെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള സിന്ദേവാഹി താലുക്കിലെ ലഡ്ബോറി ഗ്രാമത്തിൽ രാത്രി ഏഴേമുക്കാലോടെ അലുമിനിയവും സ്റ്റീലും കൊണ്ടുണ്ടാക്കിയ വസ്തു വീണതായി ജില്ലാ അധികൃതർ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലും ആകാശ ദൃശ്യങ്ങള്‍ വൈറലായി. ചിത്രങ്ങളും വിഡിയോകളും പലരും പങ്കുവച്ചു. യുഎസ് ആസ്ഥാനമായ ബ്ലാക്ക്സ്കൈ കമ്പനിയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ശനിയാഴ്ച ഇന്ത്യൻ സമയം 6.11ന് വിക്ഷേപിച്ചിരുന്നു. ഇതിനുപയോഗിച്ച റോക്കറ്റിന്റെ ഭാഗങ്ങളാകാം വീണതെന്നാണ് ഒരു വിലയിരുത്തല്‍.
ഉല്‍ക്കവര്‍ഷമാണോ എന്ന് കണ്ടെത്തിയ സാംപിളുകളുടെ കെമിക്കൽ അനാലിസസ് പരിശോധന നടത്താതെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയില്ലെന്ന് നാഗ്പുരിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സെൻട്രൽ റീജിയൺ ഓഫിസിന്റെ ഡയറക്ടർ രാഷ്ട്രപാൽ ചവാൻ അറിയിച്ചു.