കൊറോണ വൈറസ് പടര്‍ന്നതല്ല, പടര്‍ത്തിയതെന്നു സൂചന; ഡോ. ഫൗചിയുടെ ഇ-മെയിലുകള്‍ പറയുന്നത് ഇങ്ങനെ
ഡോ. ഫൗചിയുടെ ഇമെയിലുകളാണ് ഇപ്പോള്‍ വിവാദത്തിന് തീ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിക്കും ചോര്‍ന്നില്ല, പക്ഷേ അവയുടെ പതിപ്പുകള്‍ യുഎസ് ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റും ബസ്ഫീഡ് ന്യൂസും വിവരാവകാശത്തിലൂടെ നേടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
കോവിഡ് പടര്‍ന്നത് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നു തന്നെയാണെന്ന യുഎസ് സിദ്ധാന്തത്തെ ആദ്യം പകര്‍ച്ച വ്യാധി വിദഗ്ധന്‍ പിന്തുണച്ചിരുന്നുവെന്നു സൂചന. ഇതു വ്യക്തമാക്കുന്ന ഇ-മെയിലുകള്‍ ഇപ്പോള്‍ പുറത്തു വന്നു. ഫൗചിയുടെ ഈ നിലപാടുകളാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആദ്യം മുതല്‍ക്കേ ഉന്നയിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഫൗചി ഇതില്‍ നിന്നും പിന്മാറി. മതിയായ തെളിവുകളുടെ അഭാവമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ആയിരക്കണക്കിന് പേജുകള്‍ നിറഞ്ഞ ഡോ. അന്‍റോണിയോ ഫൗചിയുടെ ഇമെയിലുകള്‍ കൊറോണ വൈറസിന്റെ ലാബ് ലീക്കാണ് എന്ന സിദ്ധാന്തത്തിന് ബലം നല്‍കുന്നു. ഇത് ലാബില്‍ നിന്നും പുറത്ത് പോയതാണോ, അതോ പടര്‍ത്തിയതാണോ എന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ലാബില്‍ നിന്നല്ല, വവ്വാലുകള്‍ പടര്‍ത്തിയതാണ് വൈറസിനെ എന്നാണ് ചൈനീസ് വാദം.
ഡോ. ഫൗചിയുടെ ഇമെയിലുകളാണ് ഇപ്പോള്‍ വിവാദത്തിന് തീ പിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിക്കും ചോര്‍ന്നില്ല, പക്ഷേ അവയുടെ പതിപ്പുകള്‍ യുഎസ് ആസ്ഥാനമായുള്ള മാധ്യമങ്ങള്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റും ബസ്ഫീഡ് ന്യൂസും വിവരാവകാശത്തിലൂടെ നേടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇമെയിലുകളില്‍ പകര്‍ച്ചവ്യാധിയുടെ ആദ്യദിവസം മുതലുള്ള വിവരങ്ങളുണ്ട്. ഒപ്പം, കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന വിദഗ്ധ വിവരവും ഇതിലുണ്ട്. വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തുവന്നതെന്ന സിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കളായിരുന്ന ഫൗചിയും സ്‌ക്രിപ്‌സ് റിസര്‍ച്ചുമായി ബന്ധപ്പെട്ട ഒരു വൈറോളജിസ്റ്റും തമ്മിലുള്ള ഇ-മെയില്‍ വിവരമാണ് പുറത്തു വന്നത്. 2020 ജനുവരി 31 ന് സ്‌ക്രിപ്‌സ് ഗവേഷകനായ ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍ ഡോ. ഫൗചിക്ക് എഴുതി: 'വൈറസിന്റെ അസാധാരണമായ സവിശേഷതകള്‍ ജീനോമിന്റെ ഒരു ചെറിയ ഭാഗമാണ്. അതു കൊണ്ടു തന്നെ ഇത് പകര്‍ച്ചവ്യാധിയാവില്ല. അതില്‍ വ്യതിയാനം വരുത്തേണ്ടതുണ്ട്. ഇതില്‍ ചില എഞ്ചിനീയറിംഗ് സാധ്യതയുണ്ട്. ഈ 'എഞ്ചിനീയറിംഗ്' എന്ന പദമാണ് ലാബ് ലീക്ക് പിന്തുണയ്ക്കുന്നവര്‍ ശ്രദ്ധിക്കുന്നത്.
സാര്‍സ്‌കോവിഡ് 2 വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് ആന്‍ഡേഴ്‌സണും ചില സഹ ഗവേഷകരും സമ്മതിച്ചപ്പോള്‍, അത് മറ്റൊരു ഹോസ്റ്റില്‍ നിന്നാണ് മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ ആരാണ് ആ ഹോസ്റ്റ് എന്ന് അന്വേഷിക്കണ്ടതല്ലേയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇടനില ഹോസ്റ്റ് എന്താണെന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ ഇതുവരെ എല്ലാവരും പരാജയപ്പെട്ടു. ഫൗചിയുടെ ഇമെയിലുകള്‍ പരസ്യമായതോടെ, ആന്‍ഡേഴ്‌സനും വെട്ടിലായി.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വെളിപ്പെടാത്തതിനെ തുടര്‍ന്ന് ലാബ് ലീക്ക് സിദ്ധാന്തം അസംഭവ്യമാണെന്ന പ്രസ്താവനയോടെ ജോണ്‍സണ്‍ തള്ളിക്കളഞ്ഞു. ഫൗചിയുടെ എന്‍ഐഐഡി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്, വുഹാന്‍ ലാബിന്റെ വൈറോളജി ജോലികള്‍ക്ക് ധനസഹായം നല്‍കിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ചൈനീസ് ലാബ് നടത്തിയതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും വിവാദപരമായ 'ഗെയിന്‍ ഓഫ് ഫംഗ്ഷന്‍' ഗവേഷണത്തിലേക്ക് യുഎസ് ഡോളര്‍ കടന്നതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഫൗചിയും വിവാദച്ചുരുളിലായിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona