അൽഷിമേഴ്സിന് മരുന്നുണ്ട്; പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ വിനയാകും
പഠനം, ശ്രദ്ധ, മെമ്മറി എന്നിവ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. തലച്ചോറിൽ സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നോറാഡ്രിനാലിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഇതിനെ നിയന്ത്രിക്കുന്നത്
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അൽഷിമേഴ്‌സിനെ നേരിടാൻ സഹായിക്കുമെന്ന് ഗവേഷകർ. എഡിഎച്ച്ഡി രോഗികളിൽ ഉപയോഗിക്കുന്ന നോറാഡ്‌റെനെർജിക് മരുന്നുകൾ അൽഷിമേഴ്‌സ് ചികിത്സയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് ഗവേഷകർ വിശകലനം ചെയ്തു. ഈ മരുന്നുകൾ മസ്തിഷ്കവ്യവസ്ഥയുടെ ഒരു ചെറിയ ഭാഗമായ ലോക്കസ് കോറൂലിയസ് ഉള്ള നോറാഡ്‌റെനെർജിക് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
കൊവിഡിന്‍റെ ഭാഗമായി മറവിയും ശ്രദ്ധക്കുറവും; നിസാരമാക്കല്ലേ
പഠനം, ശ്രദ്ധ, മെമ്മറി എന്നിവ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. തലച്ചോറിൽ സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന നോറാഡ്രിനാലിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഇതിനെ നിയന്ത്രിക്കുന്നത്. അൽഷിമേഴ്‌സിന് പുറമേ, എഡിഎച്ച്ഡി, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മറ്റ് രോഗങ്ങളും നോറാഡ്‌റെനെർജിക് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ഇത് ഉപയോഗിക്കാനാകും. ഈ രോഗങ്ങൾക്കും നോറാഡ്‌റെനെർജിക് ചികിത്സകൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. 19 പഠനങ്ങൾ ഇത് സംബന്ധിച്ച് ഗവേഷകർ നടത്തി. 1,800-ലധികം രോഗികളുടെ ഡാറ്റ സ്കാൻ ചെയ്തു. എഡിഎച്ച്ഡി, വിഷാദരോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വിവിധ തരം മരുന്നുകലെ കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ട്.
വൈറ്റമിൻ ഡിയുടെ കുറവ് ഈ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം
അൽഷിമേഴ്‌സ് ബാധിച്ചവരുടെ ചിന്തയും ധാരണയും മെച്ചപ്പെടുത്താൻ ഈ മരുന്നുകൾ സഹായിക്കുമെന്നാണ് കണ്ടെത്തൽ. പക്ഷേ, പ്രത്യേക മെമ്മറി ഫംഗ്‌ഷനുകൾ, എക്‌സിക്യൂട്ടീവ് ഫംഗ്‌ഷനുകൾ, വിഷ്വോസ്‌പേഷ്യൽ കഴിവുകൾ എന്നിവയുടെമെച്ചപ്പെടുത്താൻ സഹായകമല്ല. അൽഷിമേഴ്‌സ് ബാധിച്ച ചില രോഗികളിൽ ശരിയായ രീതിയിൽ മരുന്നിന്റെ ഡോസ് ഉപയോഗിച്ചാൽ നോറാഡ്‌റെനെർജിക് ഫലപ്രദമാകുമെന്ന് ഗവേഷകർ പറയുന്നു. മരുന്നുകൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. പക്ഷേ അവയുടെ ഉപയോഗം ആസക്തി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെട്ടാൽ അവ മസ്തിഷ്ക വ്യത്യാസം , ഭ്രാന്ത്, ഭ്രമാത്മകത തുടങ്ങിയ മാനസിക രോഗങ്ങൾക്ക് കാരണമാകുമെന്നതും ശ്രദ്ധേയമാണ്.
പ്രതിരോധശേഷി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ