ടി20യില്‍ ടെസ്റ്റ് കളിച്ച് ബ്രെവിസ്; ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എംഐ കേപ്‌ടൗണിനെ വീഴ്ത്തി സണ്‍റൈസേഴ്സ്

സണ്‍റൈസേഴ്സിനെതിരെ തുടക്കത്തില്‍ പതറിയ എംഐ കേപ്‌ടൗണ്‍ 52-4ലേക്ക് വീണിരുന്നു. വെടിക്കെട്ട് ബാറ്ററായ ഡെവാള്‍ഡ് ബ്രെവിസ്(28 പന്തില്‍ 15) നിരാശപ്പെടുത്തി. അഞ്ചോവറോളം നേരിട്ട ബ്രെവിസിന് ഒരേയൊരു ബൗണ്ടറി മാത്രമാണ് നേടാനായത്.

SA20  Sunrisers Eastern Cape beat MI Cape Town by 4 wickets

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കരുത്തരായ എംഐ കേപ്‌ടൗണിനെ നാലു വിക്കറ്റിന് വീഴ്ത്തി സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്.  ആദ്യം ബാറ്റ് ചെയ്ത എംഐ കേപ്‌ടൗണ്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്സ് 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ എംഐ കേപ്‌ടൗണ്‍ 20 ഓവറില്‍ 158-8, സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് 19.3 ഓവറില്‍ 162-6.

സണ്‍റൈസേഴ്സിനെതിരെ തുടക്കത്തില്‍ പതറിയ എംഐ കേപ്‌ടൗണ്‍ 52-4ലേക്ക് വീണിരുന്നു. വെടിക്കെട്ട് ബാറ്ററായ ഡെവാള്‍ഡ് ബ്രെവിസ്(28 പന്തില്‍ 15) നിരാശപ്പെടുത്തി. അഞ്ചോവറോളം നേരിട്ട ബ്രെവിസിന് ഒരേയൊരു ബൗണ്ടറി മാത്രമാണ് നേടാനായത്. റിക്കിള്‍ടണ്‍(7), റോയലോഫ്സന്‍(8), സാം കറന്‍(8) എന്നിവരും നിലയുറപ്പിക്കാതെ മടങ്ങി. വാന്‍ഡര്‍ ദസ്സനും(29) ജോര്‍ജ് ലിന്‍ഡെയും(28 പന്തില്‍ 63*) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് എംഐ കേപ്‌ടൗണിനെ 100 കടത്തിയത്. അവസാന ഓവറുകളില്‍ ഒഡീന്‍ സ്മിത്തിനെ(10) കൂട്ടുപിടിച്ച് ലിന്‍ഡെ നടത്തിയ വെടിക്കെട്ടാണ് എംഐ കേപ്‌ടൗണിനെ മാന്യമായ സ്കോറിലെത്തിച്ചത്.

'വിരാട് കോലിയോളം അവനും യോഗ്യനാണ്'; പരമ്പരയിലെ താരമാവേണ്ടിയിരുന്ന മറ്റൊരു താരത്തെ കുറിച്ച് ഗംഭീര്‍

മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിന്‍റെ തുടക്കവും നന്നായില്ല, ഓപ്പണര്‍ ആദം റോസിംഗ്‌ടണ്‍(0) ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പുറത്തായപ്പോള്‍ ജെ ജെ സ്മട്സ്(8) നിലയുറപ്പിക്കാതെ മടങ്ങി. സാറെല്‍ എര്‍വീയും(35 പന്തില്‍ 41) ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും(35 പന്തില്‍ 50) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ 100 കടത്തിയത്. എന്നാല്‍ പിന്നാലെ എര്‍വീയും മാര്‍ക്രവും ജോര്‍ദാന്‍ കോക്സും(1) പുറത്തായതോടെ 109-5ലേക്ക് വീണ സണ്‍റൈസേഴ്സിനെ ട്രൈസ്റ്റന്‍ സ്റ്റബ്സ്(18 പന്തില്‍ 30) നടത്തിയ വെടിക്കെട്ടാണ് വിജയത്തിന് അടുത്തെത്തിച്ചത്. മാര്‍ക്കോ ജാന്‍സണും(16*), ജെയിംസ് ഫുള്ളറും(8*) ചേര്‍ന്ന് അവരെ വിജയവര കടത്തി.

തോറ്റെങ്കിലും നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള എംഐ കേപ്‌ടൗണ്‍ ഒമ്പത് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ്. മൂന്ന് മത്സരങ്ങളില്‍ ആദ്യ ജയം നേടിയ സണ്‍റൈസേഴ്സ് അഞ്ചാം സ്ഥാനത്താണ്.

Latest Videos
Follow Us:
Download App:
  • android
  • ios