പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ശ്രമിച്ച ഫീല്‍ഡര്‍ അവതാരകയെ മറിച്ചിട്ടു; എന്നിട്ടും ലൈവ് തുടര്‍ന്ന് സൈനാബ്
172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് പതിമൂന്നാം ഓവറില്‍ 93-5 എന്ന സകോറില്‍ നില്‍ക്ക ബൗണ്ടറി ലൈനിന് പുറത്തു നിന്ന് ലൈവ് അഭിമുഖം എടുക്കുകയായിരുന്നു പാക് അവതാരകയായ സൈനാബ് അബ്ബാസ്.
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എംഐ കേപ്‌ടൗണ്‍-സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ ക്യാപ് മത്സരത്തിനിടെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഫീല്‍ഡര്‍ ബൗണ്ടറിക്ക് പുറത്തു നിന്ന് ലൈവ് അഭിമുഖം നടത്തുകയായിരുന്ന അവതാരകയെ മറിച്ചിട്ടു. എന്നാല്‍ വീണിട്ടും സമചിത്തത വിടാതെ ലൈവ് തുടര്‍ന്ന പാക് അവതാര സൈനാബ് അബ്ബാസ് ആരാധകരുടെ കൈയടി വാങ്ങുകയും ചെയ്തു.
18ന് സെഞ്ചൂറിയനില്‍ നടന്ന എം ഐ കേപ്‌ടൗണ്‍-സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് മത്സരത്തിനിടയിലായിരുന്നു രസകരമായ സംഭവം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എംഐ കേപ്ടൗണ്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചു. 46 റണ്‍സടിച്ച റിക്കിള്‍ടണും 56 റണ്‍സടിച്ച റോളോഫ്സനുമായിരുന്നു എംഐ കേപ്‌ടൗണിനായി സ്കോര്‍ ചെയ്തത്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് പതിമൂന്നാം ഓവറില്‍ 93-5 എന്ന സകോറില്‍ നില്‍ക്ക ബൗണ്ടറി ലൈനിന് പുറത്തു നിന്ന് ലൈവ് അഭിമുഖം എടുക്കുകയായിരുന്നു പാക് അവതാരകയായ സൈനാബ് അബ്ബാസ്.
ഇതിനിടെ സാം കറന്‍റെ പന്തില്‍ സണ്‍റൈസേഴ്സിന്‍റെ മാര്‍ക്കോ ജാന്‍സണ്‍ അടിച്ച ഷോട്ട് തങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് സൈനാബ് ലൈവില്‍ പറയുന്നുണ്ട്. ഇത് പറഞ്ഞതിന് തൊട്ടുപിന്നാലെ എം ഐ കേപ്‌ടൗണ്‍ ഫീല്‍ഡര്‍ പന്ത് ബൗണ്ടറി കടക്കാതിരിക്കാന്‍ ഡൈവ് ചെയ്തു. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍ നിന്ന് ലൈവ് അഭിമുഖം നടത്തുകയായിരുന്ന സൈനാബിനെയും മറിച്ചിട്ടശേഷമാണ് ഫീല്‍ഡര്‍ നിന്നത്. എന്നാല്‍ വീഴ്ചയിലും സമചിത്തത വിടാതെ ഉടന്‍ ചാടി എഴുന്നേറ്റ സൈനാബ് ലൈവ് തുടര്‍ന്നത് കാണികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്.
മത്സരത്തില്‍ 27 പന്തില്‍ 66 റണ്‍സുമായി തകര്‍ത്തടിച്ച ജാന്‍സന്‍റെ ബാറ്റിംഗ് മികവില്‍ സണ്‍റൈസേഴ്സ് രണ്ട് വിക്കറ്റിന് ജയിച്ചു. ജാന്‍സണ് പുറമെ ട്രൈസ്റ്റന്‍ സ്റ്റബ്സും(28) സണ്‍റൈസേഴ്സിനായി പൊരുതി.