സെഞ്ചൂറിയനില്‍ ക്ലാസന്‍റെ ക്ലാസിക് സെഞ്ചുറി; ഡര്‍ബന് റെക്കോര്‍ഡ് സ്‌കോര്‍, കൂറ്റന്‍ ജയം

സെഞ്ചൂറിയനില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനായി സെഞ്ചുറിയുമായി ആറാടുകയായിരുന്നു ഹെന്‍‌റിച്ച് ക്ലാസന്‍

Durban Super Giants create record for highest total in SA20 2023 history on Heinrich Klaasen super ton jje

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്‍റി 20 ലീഗില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സ്. 44 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 104* റണ്‍സെടുത്ത ഹെന്‍‌റിച്ച് ക്ലാസന്‍റെ ഇന്നിംഗ്‌സാണ് ഡര്‍ബന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഡര്‍ബന്‍ ക്ലാസന്‍ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 254 റണ്‍സെടുത്തു. പ്രിറ്റോറിയ ക്യാപിറ്റല്‍സിന്‍റെ മറുപടി ബാറ്റിംഗ് 103 റണ്‍സില്‍ അവസാനിച്ചതോടെ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സ് 151 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കി. 

സെഞ്ചൂറിയനില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റ്‌സിനായി സെഞ്ചുറിയുമായി ആറാടുകയായിരുന്നു ഹെന്‍‌റിച്ച് ക്ലാസന്‍. ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്കും(20 പന്തില്‍ 43), ബെന്‍ മക്‌ഡെര്‍മോട്ടും(24 പന്തില്‍ 41) ഡര്‍ബന് സ്വപ്‌ന തുടക്കമാണ് നല്‍കിയത്. ഇരുവരുടേയും ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിയുമ്പോള്‍ ടീം 6.1 ഓവറില്‍ 76 റണ്‍സെടുത്തിരുന്നു. പിന്നീടായിരുന്നു മൂന്നാമന്‍ മൂന്നാമന്‍ ക്ലാസന്‍റെ ക്ലാസിക് ഇന്നിംഗ്‌സ്. ഡേവിഡ് വില്ലിയും(2 പന്തില്‍ 1) വയാന്‍ മുള്‍ഡറും(9 പന്തില്‍ 9) കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായപ്പോള്‍ ക്ലാസനൊപ്പം അവസാന ഓവറുകളില്‍ മാത്യൂ ബ്രീറ്റ്‌സെ(21 പന്തില്‍ 46*) തകര്‍ത്തടിച്ചു. മാത്യൂ അഞ്ച് ഫോറും 3 സിക്‌സും നേടിയതോടെ ഡര്‍ബന്‍ ടീം 250 കടന്നു.

മറുപടി ബാറ്റിംഗില്‍ പ്രിറ്റോറിയ ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റുമായി ജൂനിയര്‍ ഡലായും രണ്ട് പേരെ വീതം പുറത്താക്കി ഡ്വെയ്‌ന്‍ പ്രിറ്റോറിയസും വയാന്‍ മുള്‍ഡറും ഓരോ വിക്കറ്റുമായി കീമോ പോളും റീസ് ടോപ്‌ലിയും13.5 ഓവറില്‍ 103 പന്തില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. പ്രിറ്റോറിയന്‍ താരങ്ങളില്‍ കുശാന്‍ മെന്‍ഡിസും(10), തെന്യൂസ് ഡി ബ്രൂയിനും(16), റിലീ റൂസ്സോയും(18), ഏതന്‍ ബോഷും(23) മാത്രമാണ് രണ്ടക്കം കണ്ടത്. ഫിലിപ് സാല്‍ട്ട് ഒന്നിനും കോളിന്‍ ഇന്‍ഗ്രാം നാലിനും പുറത്തായി. 

Latest Videos
Follow Us:
Download App:
  • android
  • ios